
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തീപ്പൊരി ഇന്നിങ്സ് കാഴ്ചവെച്ച 14 കാരനായ ഇടംകൈയന്‍ ബാറ്റർ വൈഭവ് സൂര്യവംശി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഇന്നത്തെ മത്സരത്തിലും വെടിക്കെട്ടോടെയാണ് തുടങ്ങിയത്.
യശ്വസി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത താരം രണ്ട് കൂറ്റൻ സിക്‌സറുകൾ നേടുകയും ചെയ്തു. ഇതിൽ ഒന്ന് ഭുവനേശ്വർ കുമാറിനെതിരെ ആയിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ വൈഭവിനെ ബോൾഡാക്കി ഭുവി അതിന് മറുപടി പറഞ്ഞു.
Bhuvi literally said who TF are you kido 🥱🗿! #RCBvsRR pic.twitter.com/TDpshbAbws
— Ayush Dwivedi (@AyushDw18636185) April 24, 2025
12 പന്തിൽ 16 റൺസാണ് വൈഭവ് നേടിയത്. നിലവിൽ 15 പന്തിൽ 35 റൺസ് നേടി ജയ്‌സ്വാളും നാല് പന്തിൽ ആറ് റൺസ് നേടി നിതീഷ് റാണയും ക്രീസിലുണ്ട്. 206 റൺസ് പിന്തുടരുന്ന രാജസ്‌ഥാൻ നിലവിൽ 62 റൺസിന് ഒന്ന് എന്ന നിലയിലാണ്.
നേരത്തെ വിരാട് കോഹ്‌ലി- ദേവ്ദത്ത് പടിക്കൽ കോംബോ പ്രകടനം വീണ്ടും മിന്നിയപ്പോൾ ആർസിബി 206 റൺസ് നേടുകയായിരുന്നു. കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടിയപ്പോൾ പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടി.
Content Highlights: Six on the first ball; Bhuvi takes revenge by dismissing Vaibhav on the second ball; Video