
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ അംപയർ ഔട്ട് വിളിക്കും മുൻപ് ക്രീസ് വിട്ട് പവലിയനിലേക്ക് മടങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസവുമായ വിരേന്ദർ സെവാഗ്.
അംപയർ വൈഡ് വിളിച്ച പന്തിലാണ് ഇഷാൻ സ്വയം ഔട്ട് വരിച്ച് മടങ്ങിയത്. റിപ്ലേയിൽ പന്ത് ബാറ്റിൽ തട്ടിയില്ലെന്നു വ്യക്തമാകുകയും ചെയ്തിരുന്നു. ഇഷാൻ മടങ്ങുന്നത് കണ്ടതോടെ അംപയർ സംശയിച്ചാണ് ഔട്ട് വിളിച്ചത്. ഇതിന് പിന്നാലെ അംപയർമാർ ശമ്പളം വാങ്ങുന്നവരാണെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും സെവാഗ് പരിഹസിച്ചു.
Fairplay or facepalm? 🤯
— Star Sports (@StarSportsIndia) April 23, 2025
Ishan Kishan walks... but UltraEdge says 'not out!' What just happened?!
Watch the LIVE action ➡ https://t.co/sDBWQG63Cl #IPLonJioStar 👉 #SRHvMI | LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar! pic.twitter.com/bQa3cVY1vG
'ഇഷാൻ ഇത്ര സത്യസന്ധത കാണിച്ചതിന്റെ കാര്യം എനിക്കു മനസിലാകുന്നില്ല. പന്ത് ബാറ്റിൽ തട്ടിയതിനാലാണ് അദ്ദേഹം മടങ്ങിയതെങ്കിൽ അതു മനസിലാക്കാം. അത് ശരിയായ സ്പോർട്സ് മാൻ സ്പിരിറ്റാണ്. എന്നാൽ പന്ത് ബാറ്റിൽ തൊട്ടിട്ടില്ല. അംപയർക്കും ഉറപ്പുണ്ടായിരുന്നില്ല. അപ്പോഴേക്കും ഇഷാൻ പവലിയനിലേക്ക് നടക്കാൻ തുടങ്ങിയിരുന്നു' സെവാഗ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ വൺ ഡൗണായാണ് ഇഷാൻ ക്രീസിലെത്തിയത്. താരം 4 പന്തിൽ 1 റൺസുമായി മടങ്ങി. ദീപക് ചഹർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് നാടകീയ സംഭവങ്ങൾ. ലെഗ് സൈഡിലേക്ക് വന്ന പന്ത് താരം ബാറ്റ് ഉപയോഗിച്ചു പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ബാറ്റിൽ തട്ടാതെ കീപ്പറുടെ കൈയിലേക്ക്. ഈ ഘട്ടത്തിൽ മംബൈ താരങ്ങൾ അപ്പീലും ചെയ്തിരുന്നില്ല. എന്നാൽ ഇഷാൻ മടങ്ങുകയായിരുന്നു. ഈ സമയത്ത് അംപയർ വിനോദ് ശേഷൻ വൈഡ് വിളിച്ചു. എന്നാൽ ഇഷാൻ ഔട്ടാണെന്നു ധരിച്ചു മടങ്ങിയതോടെ അംപയർ ഔട്ടും വിളിച്ചു.
Content Highlights: Virender Sehwag Brutally Trolls ishan kishan