
ഐപിഎൽ 2025 ലെ സീസണിലെ ഏറ്റവും മികച്ച ക്യാച്ചെന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ചിനാണ് ചെന്നൈ സൂപ്പർ കിങ്‌സ്- സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം സാക്ഷ്യം വഹിച്ചത്. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ എസ്ആർഎച്ച് ഫീൽഡറായ കമിന്ദു മെൻഡിസ് അപകടകാരിയായ സിഎസ്‌കെ ബാറ്റർ ഡിവാള്‍ഡ് ബ്രേവിസിനെ ഒരത്ഭുത ക്യാച്ചിലൂടെ പുറത്താക്കി.
Only a catch like that could’ve stopped that cameo from Brevis! 🤯
— IndianPremierLeague (@IPL) April 25, 2025
Kamindu Mendis, take a bow 🙇#CSK 119/6 after 14 overs.
Updates ▶ https://t.co/26D3UalRQi#TATAIPL | #CSKvSRH | @SunRisers pic.twitter.com/NvthsQfpUj
പതിമൂന്നാം ഓവറിലാണ് സംഭവം. ചെന്നൈക്കായി അരങ്ങേറിയ ബ്രെവിസ് നാല് സിക്സറുകളും അടക്കം തകർത്തുകളിക്കുന്ന സമയം കൂടിയായിരുന്നു അത്. ഹർഷൽ പട്ടേലിന്റെ പന്തിനെ ബൗണ്ടറിയിലേക്ക് അടിച്ച ബ്രേവിസിനെ വലതുവശത്തേക്ക് ചാടിയുതിർന്ന് മെൻഡിസ് കൈക്കലാക്കുകയായിരുന്നു. താരം 25 പന്തിൽ നാല് സിക്സറുകളും ഒരു ഫോറും അടക്കം 42 റൺസ് നേടി. അദ്ദേഹം പുറത്തായതോടെ ചെന്നൈ ടീമും തകർന്നടിഞ്ഞു.
നിലവിൽ 18 ഓവർ പിന്നിടുമ്പോൾ 136 റൺസിന് എട്ട് എന്ന നിലയിലാണ് ചെന്നൈ. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ പോരാടുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.
Content Highlights: Best Catch Of IPL 2025! Kamindu Mendis Takes Dewald Brevis