'ഞങ്ങൾ നന്നായി പന്തെറിഞ്ഞു, ജയിക്കാൻ കഴിയുമായിരുന്നു'; നിരാശ പ്രകടമാക്കി റിയാൻ പരാ​ഗ്

'ഇനി അഭിമാനത്തിന് വേണ്ടിയാണ് രാജസ്ഥാൻ കളിക്കുക'

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാ​ഗ്. 'ഞങ്ങൾ നന്നായി പന്തെറിഞ്ഞു. ബെം​ഗളൂരുവിലെ ചിന്നസ്വാമിയിലെ പിച്ചിൽ 210-215 റൺസ് അടിക്കാൻ കഴിയുമായിരുന്നു. അതിൽ നിന്നും റോയൽ ചലഞ്ചേഴ്സിനെ തടയാൻ രാജസ്ഥാൻ ബൗളർമാർക്ക് കഴിഞ്ഞു. രണ്ടാം ഇന്നിങ്സിന്റെ പകുതി പിന്നിടുമ്പോൾ രാജസ്ഥാന് മത്സരത്തിൽ വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. അവിടെ നിന്നും മത്സരം തോറ്റതിന്റെ കാരണം രാജസ്ഥാൻ താരങ്ങൾ തന്നെയാണ്.' റിയാൻ പരാ​ഗ് മത്സരശേഷം പ്രതികരിച്ചു.

'സ്പിന്നർമാർക്കെതിരെ രാജസ്ഥാൻ ബാറ്റർമാർ നന്നായി കളിച്ചില്ല. ടീം മാനേജ്മെന്റ് താരങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. എന്നാൽ പിന്തുണയ്ക്ക് താരങ്ങൾ ഉത്തരവാദിത്തതോടെ പെരുമാറണം. ഐപിഎൽ പോലൊരു ടൂർണമെൻ്റിൽ ചെറിയൊരു തെറ്റ് സംഭവിച്ചാൽ പോലും അതിന് വില നൽകേണ്ടിവരും. ഈ സാഹചര്യങ്ങളെക്കുറിച്ച് രാജസ്ഥാൻ താരങ്ങൾ പരസ്പരം സംസാരിക്കും.' റോയൽസ് നായകൻ പറഞ്ഞു.

'ഇനി അഭിമാനത്തിന് വേണ്ടിയാണ് രാജസ്ഥാൻ കളിക്കുക. ഈ ടീമിന് ഒരുപാട് ആരാധകരുണ്ട്. ഒരുപാട് പേർ രാജസ്ഥാൻ റോയൽസിനായി കഠിനാധ്വാനം ചെയ്തു. രാജസ്ഥാൻ റോയൽസിനോട് എല്ലാ താരങ്ങൾക്കും ഏറെ നന്ദിയുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ അത് ഞങ്ങൾക്ക് പ്രകടിപ്പിക്കണം.' റിയാൻ പരാ​ഗ് വ്യക്തമാക്കി.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനോട് 11 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനെ സാധിച്ചുള്ളു.

Content Highlights: We did really well with the ball, we could have to win: Riyan Parag

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us