'ക്യാപ്റ്റനാകുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണം'; പരാഗിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവിയിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അമിത് മിശ്ര.

dot image

രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവിയിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അമിത് മിശ്ര. ക്യാപ്റ്റനാകുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗ്രൗണ്ടിൽ ഇത്ര നിർവികാരതയുടെ ആവശ്യമില്ലെന്നും മിശ്ര പറഞ്ഞു. കഴിഞ്ഞ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മൽസരമടക്കം അനായാസ ജയമെന്നുറപ്പിച്ച നാല് മത്സരങ്ങളാണ് രാജസ്ഥാൻ തോറ്റത്, അതിന് ക്യാപ്റ്റൻ ഉത്തരവാദിയാണ്. ബാറ്റർ എന്ന രീതിയിൽ മോശം ഷോട്ടുകൾ കളിച്ചാണ് പരാഗ് പുറത്താകുന്നത്, മിശ്ര കൂട്ടിച്ചേർത്തു.

സഞ്ജു സാംസണിന്റെ അഭാവത്തിൽ ഐപിഎൽ ഈ സീസണിലെ ഒട്ടുമിക്ക മത്സരങ്ങളും നയിച്ചിരുന്നത് പരാഗയിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് ടീമിന് നേടാനായിട്ടുള്ളൂ. ഇതിനകം തന്നെ ടീം പ്‌ളേ ഓഫ് സാധ്യതകളിൽ നിന്ന് പുറത്തായി. ഒമ്പത് മത്സരങ്ങളിൽ 71 റൺസ് മാത്രമാണ് പരാഗ് നേടിയത്. ഓൾ റൗണ്ടറായ പരാഗിന് ബോളിങ്ങിലും തിളങ്ങാനായിട്ടില്ല.

Content Highlights: Amit Mishra blast Riyan Parag on rajasthan royals flop in ipl 2025

dot image
To advertise here,contact us
dot image