'ആദ്യ ആറ് ഓവറുകളിൽ സിം​ഗിളുകൾ എടുക്കാനാണ് പോണ്ടിങ് സാർ പറഞ്ഞത്': പ്രിയാൻഷ് ആര്യ

പ്രഭ്സിമ്രാൻ സിങ്ങിനൊപ്പമുള്ള ബാറ്റിങ് ആസ്വദിക്കുന്നതായും പ്രിയാൻഷ് പറഞ്ഞു.

dot image

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യ. 'കൊൽക്കത്തയ്ക്കെതിരെ പഞ്ചാബ് കിങ്സ് മികച്ച സ്കോർ നേടി. കാരണം പിച്ച് സ്ലോ ആയിരുന്നു. പഞ്ചാബ് ടീം പരിശീലകൻ റിക്കി പോണ്ടിങ് ആദ്യ ആറ് ഓവറിൽ സിം​ഗിളുകൾ എടുത്ത് സ്ട്രൈക്ക് കൈമാറുവാൻ മാത്രമാണ് പറഞ്ഞത്. പിന്നെ ആക്രമണ ശൈലിയിൽ കളിക്കാനും നിർദ്ദേശിച്ചു.' മത്സരത്തിന്റെ ഇടവേളയിൽ പ്രിയാൻഷ് പ്രതികരിച്ചു.

പ്രഭ്സിമ്രാൻ സിങ്ങിനൊപ്പമുള്ള ബാറ്റിങ് ആസ്വദിക്കുന്നതായും പ്രിയാൻഷ് പറഞ്ഞു. 'ഏത് ബൗളറെയാണ് ആക്രമിച്ച് കളിക്കാൻ താൽപ്പര്യം, എനിക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ പ്രഭ്സിമ്രാൻ തന്നോട് ചോദിച്ചു. അതുപോലെ റിക്കി പോണ്ടിങ്ങിന്റെ സാന്നിധ്യം എനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.' പോണ്ടിങ് എപ്പോഴും പോസിറ്റീവായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും പ്രിയാൻഷ് വ്യക്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 49 പന്തിൽ ആറ് ഫോറും ആറ് സിക്സറും സഹിതം 83 റൺസെടുത്ത പ്രഭ്സിമ്രാൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 35 പന്തിൽ എട്ട് ഫോറും നാല് സിക്സറും സഹിതം പ്രിയാൻഷ് ആര്യ 69 റൺസും നേടി. ഇരുവരും തമ്മിലുള്ള ഒന്നാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തു. 16 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 25 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു.

Content Highlights: Ricky Sir told us to rotate the strike on first six overs: Priyansh Arya

dot image
To advertise here,contact us
dot image