പത്ത് മത്സരങ്ങളിൽ നിന്ന് 112 പന്തിൽ 110; ആവറേജ് 12; പന്തിന്റെ ഫ്ലോപ്പ് ഷോ തുടരും

വീണ്ടും ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്

dot image

വീണ്ടും ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാലാമനായി എത്തിയ താരം രണ്ട് പന്തിൽ നാല് മാത്രമാണ് നേടിയത്. വിൽ ജാക്‌സിന്റെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി.

ഇതിനകം കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് 110 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 112 ബോളുകളില്‍ നിന്നാണിത്. 98.14 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്. ഇതിൽ ഒരു ഫിഫ്റ്റിയാണ് ആകെ പറയാനുള്ള നേട്ടം.

കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട റിഷഭ് പന്തിനെ മെഗാ ലേലത്തില്‍ 27 കോടിയെന്ന ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട കെഎല്‍ രാഹുലിനു പകരം അദ്ദേഹത്തിനു നായകസ്ഥാനം നല്‍കുകയും ചെയ്തു. എന്നാൽ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതീക്ഷയുടെ ഒരു ശതമാനം പോലും മികവിലേക്ക് ഉയരാൻ താരത്തിനായിട്ടില്ല.

Content Highlights: 110 off 112 balls from 10 matches; average 12; rishab Pant's flop show will continue

dot image
To advertise here,contact us
dot image