ബുംമ്രയെയാണ് സിക്സർ പറത്തിയത്; ബിഷ്‌ണോയി ആഘോഷിക്കാതിരിക്കുന്നത് എങ്ങനെ!; ഡഗ്‌ ഔട്ടിൽ പന്ത് തുള്ളുന്നതെന്തിന്?

ബുംമ്രയ്ക്കെതിരെ ലഖ്‌നൗ വാലറ്റക്കാരനായ രവി ബിഷ്‌ണോയ് സിക്‌സ് നേടുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്

dot image

മുംബൈ ഇന്ത്യൻസ്- ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടത്തിൽ മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്രയ്ക്കെതിരെ ലഖ്‌നൗ വാലറ്റക്കാരനായ രവി ബിഷ്‌ണോയ് സിക്‌സ് നേടുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. 17-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ബിഷ്‌ണോയ് സിക്‌സ് നേടിയത്. സിക്‌സ് നേടിയ ശേഷം ബിഷ്‌ണോയ് മുഷ്ടി ചുരുട്ടി ആഘോഷിക്കുകയും ചെയ്തു. പന്തെറിഞ്ഞ ബുംമ്രയ്ക്ക് പോലും ചിരിയടക്കാന്‍ സാധിച്ചില്ല.

ഡഗ്ഔട്ടില്‍ ഇരുന്ന് റിഷഭ് പന്തും അതിന് പ്രതികരണം നടത്തി. അതിശയോക്തി കലർന്ന ചിരിയോടെയായിരുന്നു പത്തിന്റെ പ്രതികരണം. മത്സരത്തിൽ പന്ത് രണ്ട് പന്തിൽ നാല് മാത്രമാണ് നേടിയത്. വിൽ ജാക്‌സിന്റെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. ഇതിനകം കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് 110 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 112 ബോളുകളില്‍ നിന്നാണിത്. 98.14 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്. ഇതിൽ ഒരു ഫിഫ്റ്റിയാണ് ആകെ പറയാനുള്ള നേട്ടം.

മത്സരത്തിൽ മുംബൈക്ക് 54 റൺസ് വിജയം സ്വന്തമാക്കി. മുംബൈ ഉയർത്തിയ 216 റൺസ് വിജയലഷ്യം പിന്തുടർന്ന സൂപ്പർ ജയൻറ്സ് 161 ൽ അവസാനിച്ചു.സൂര്യ കുമാർ യാദവിന്റെയും റയാൻ റിക്കിൽട്ടണിന്റെയും അർധ സെഞ്ച്വറിയും ജസ്പ്രീത് ബുംമ്രയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. മുംബൈയുടെ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണ്. ജയത്തോടെ മുംബൈ രണ്ടാം സ്ഥാനത്തേക്ക് കയറി.

Content Highlights: Ravi Bishnoi wild celebrations after hitting bumrah for six, Rishabh Pant reacts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us