
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 റൺസിന്റെ ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി കെ എല്‍ രാഹുല്‍ 41 റൺസ് നേടി. അഭിഷേക് പോറൽ (28), ഫാഫ് ഡുപ്ലെസി (22 ), സ്റ്റംമ്പ്സ് (34 ) എന്നിങ്ങനെയും നേടി. ആർസിബിക്ക് വേണ്ടി ഹേസൽ വുഡ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും നേടി.
അതേ സമയം പോയിന്റ് ടേബിളിൽ 12 പോയിന്റുകളാണ് ഇരുവർക്കുമുള്ളത്. നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ ഡൽഹി രണ്ടാം സ്ഥാനത്തും ആർസിബി മൂന്നാം സ്ഥാനത്തുമാണ്. ആദ്യ ലെഗ് പോരാട്ടത്തിൽ ആർസിബിയെ ആറ് വിക്കറ്റിന് ഡൽഹി തോൽപ്പിച്ചിരുന്നു.
Content Highlights: royal challengers bangalore vs delhi capitals