
റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിലെത്തി സൂര്യകുമാർ യാദവ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈക്ക് വേണ്ടി നാലാമനായി ഇറങ്ങിയ താരം 44 റൺസ് കൂടി ചേർത്തതോടെയാണ് പട്ടികയിൽ ഒന്നാമനായത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഒമ്പത് മത്സരങ്ങളിൽ 62 റൺസ് ശരാശരിയിൽ 373 റൺസുമായി നാലാമതായിരുന്നു സൂര്യ. എട്ട് മത്സരങ്ങളിൽ നിന്ന് 417 റൺസെടുത്തിരുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ ആയിരുന്നു ഒന്നാമത്.
ഓപ്പണർമാർ കൂടുതലുള്ള പട്ടികയിൽ മുംബൈയ്ക്കായി നാലാമതായി ഇറങ്ങിയാണ് സൂര്യയുടെ ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്. രോഹിത് ശർമയ്ക്കും റയാൻ റിക്കിൽട്ടണും വിൽജാക്സിനും ശേഷം നാലാമതായാണ് സൂര്യ ഇററങ്ങാറുള്ളത്.
SURYAKUMAR YADAV - ONE OF THE BEST OF T20 CRICKET. 💯pic.twitter.com/EEqWlmIQ7K
— Mufaddal Vohra (@mufaddal_vohra) April 27, 2025
അതേ സമയം മത്സരത്തിൽ 15 ഓവർ പിന്നിടുമ്പോൾ 157 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് മുംബൈ. 44 റൺസുമായി സൂര്യ ക്രീസിലുണ്ട്. മൂന്ന് സിക്‌സും നാല് ഫോറും അടക്കം 21 പന്തിലാണ് സൂര്യ ഇത് നേടിയത്. ഓപ്പണർ റയാൻ റിക്കൽട്ടൺ 32 പന്തിൽ 58 റൺസ് നേടി. വിൽ ജാക്സ് 21 പന്തിൽ 29 റൺസ് നേടി.
10 പോയിന്റ് വീതമുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസും പോയിന്റ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്താണ്. ജയത്തോടെ പ്ളേ ഓഫ് സാധ്യത നിലനിർത്താനാണ് ഇരുടീമുകളുടെയും ശ്രമം.
Content Highlights: Surya is the first in the Orange Cap race after finishing fourth; Surya's range is different this season!