ഏത് മൂഡ്?, ട്രിപ്പ് മൂഡ്; CSK ക്കെതിരായ ജയത്തിന് പിന്നാലെ ഹൈദരാബാദ് താരങ്ങൾ മാലിദ്വീപിലേക്ക് പറന്നു

9 മത്സരങ്ങളിൽ നിന്ന് വെറും 6 പോയിന്റുകൾ മാത്രമുള്ള ടീമിന് യോഗ്യത നേടണമെങ്കിൽ ശേഷിക്കുന്ന 5 മത്സരങ്ങളിലും ജയിക്കേണ്ടതുണ്ട്

dot image

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ പുരോഗമിക്കുകയാണ്. പ്ലേഓഫിനായുള്ള ചർച്ചകൾ ഇപ്പോഴും സജീവമാകുമ്പോൾ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ടീമുകളിൽ ഒന്നാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. 9 മത്സരങ്ങളിൽ നിന്ന് വെറും 6 പോയിന്റുകൾ (3 വിജയങ്ങൾ) മാത്രമുള്ള ടീമിന് യോഗ്യത നേടണമെങ്കിൽ ശേഷിക്കുന്ന 5 മത്സരങ്ങളിലും ജയിക്കേണ്ടതുണ്ട്. എന്നാലും കഴിഞ്ഞ മത്സരത്തിലെ ജയത്തോടെയുള്ള തിരിച്ചുവരവ് ആഘോഷിക്കാൻ ടീം മാലിദ്വീപിലേക്ക് പറന്നു.

ഏപ്രിൽ 25 ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ അഞ്ചുവിക്കറ്റിനാണ് ഹൈദരാബാദ് ജയിച്ചത്. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് അവരുടെ അടുത്ത മത്സരം. ഈ രണ്ട് മത്സരങ്ങൾക്കിടയിൽ 7 ദിവസത്തെ നീണ്ട ഇടവേളയുണ്ട്. ഈ ഇടവേള ആഘോഷിക്കാനും ആത്‌മവിശ്വാസം തിരിച്ചുപിടിക്കാനുമാണ് ഈ യാത്രയെന്ന് ടീം വൃത്തങ്ങൾ പറഞ്ഞു. യാത്രയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

dot image
To advertise here,contact us
dot image