IPL 2025: പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഹേസൽവുഡ് ഒന്നാമത്, തിരിച്ചുപിടിക്കാൻ പ്രസിദ്ധ്

എട്ട് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ നേടിയ പ്രസിദ്ധ് കൃഷ്ണയാണ് സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ

dot image

ഐപിഎല്‍ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയവർക്കുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു താരം ജോഷ് ഹേസൽവുഡ് ഒന്നാമത്. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ കൂടി നേടിയതോടെയാണ് ഹേസൽവുഡ് പർപിൾ ക്യാപ് പോരാട്ടത്തിൽ ഒന്നാമതെത്തിയത്. സീസണിൽ 10 മത്സരങ്ങൾ കളിച്ച ഹേസൽവുഡിന് 18 വിക്കറ്റുകൾ ഇതുവരെ നേടാൻ കഴിഞ്ഞു.

എട്ട് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ നേടിയ പ്രസിദ്ധ് കൃഷ്ണയാണ് സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ. പർപിൾ ക്യാപ് തിരിച്ചുപിടിക്കാൻ പ്രസിദ്ധ് ഇന്ന് കളത്തിലിറങ്ങും. ​ഗുജറാത്ത് ടൈറ്റൻസിന് ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് എതിരാളികൾ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് 14 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 13 വിക്കറ്റുകൾ വീതം നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹർഷൽ പട്ടേൽ നാലാ സ്ഥാനത്തും മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ അഞ്ചാം സ്ഥാനത്തുമുണ്ട്.

Also Read:

സീസണിലെ റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ വിരാട് കോഹ്‌ലി ആണ് ഒന്നാമത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയാണ് കോഹ്‍ലി പട്ടികയിൽ ഒന്നാമതെത്തിയത്. 10 മത്സരങ്ങൾ കളിച്ച കോഹ്‍ലി 443 റൺസ് നേടിയിട്ടുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 427 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവാണ് രണ്ടാം സ്ഥാനത്തുള്ളത്. എട്ട് മത്സരങ്ങളിൽ നിന്ന് 417 റൺസ് നേടിയ ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ മൂന്നാം സ്ഥാനത്തും 10 മത്സരങ്ങളിൽ നിന്ന് 404 റൺസെടുത്ത നിക്കോളാസ് പുരാൻ നാലാം സ്ഥാനത്തുമാണ്.

Content Highlights: Josh Hazlewood is now on top of the IPL 2025 Purple Cap race

dot image
To advertise here,contact us
dot image