
ക്യാപിറ്റല്‍സിനെതിരെ അർധ സെഞ്ച്വറി നേടിയ ശേഷം ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയുടെ കാല്‍തൊട്ടുവണങ്ങി ആര്‍സിബിയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. വിജയശേഷം ഗ്രൗണ്ടിലാണ് ഇരുവരും കണ്ടുമുട്ടിയതും സന്തോഷകരമായ നിമിഷങ്ങൾ പങ്കിട്ടതും. മത്സരത്തില്‍ 47 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത കോഹ്‌ലിയുടെ ആങ്കറിങ് ഇന്നിങ്‌സ് ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
But according to vimal eater Amit Mishra Virat Kohli has become very arrogant and changed after getting fame 🤣 pic.twitter.com/Fnxemgh9h2
— Kevin (@imkevin149) April 28, 2025
അതേസമയം തന്റെ കരിയർ പടുത്തുയർത്തിയതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് രാജ്കുമാര്‍ എന്ന് വിരാട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മോശം ഫോമിന് ശേഷം താരം തന്റെ ബാല്യകാല പരിശീലകന്റെ അടുത്ത് വീണ്ടുമെത്തിയിരുന്നു. ശേഷം ഇപ്പോൾ പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ റൺ വേട്ടക്കാരിൽ മുന്നിലെത്താൻ കോഹ്‌ലിക്ക് സാധിച്ചു.
ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തോൽപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് നേടിയ 163 ടോട്ടൽ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. 73 റൺസെടുത്ത ക്രൂനാൽ പാണ്ഡ്യയുടെയും 51 റൺസെടുത്ത വിരാട് കോഹ്‌ലിയുടെയും ഇന്നിങ്‌സാണ് ആർസിബിക്ക് തുണയായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി കെ എല്‍ രാഹുല്‍ 41 റൺസ് നേടി. അഭിഷേക് പോറൽ (28), ഫാഫ് ഡുപ്ലെസി (22 ), സ്റ്റംമ്പ്സ് (34 ) എന്നിങ്ങനെയും നേടി. ആർസിബിക്ക് വേണ്ടി ഹേസൽ വുഡ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും നേടി.
Content Highlights: Watch: Virat Kohli touches childhood coach's feet