
പതിനാലാം വയസ്സിൽ ഐപിഎല്ലിൽ അതിവേഗ സെഞ്ചറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ സമ്മാനവുമായി ബിഹാർ സർക്കാർ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 10 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചത്. 2024ൽ വൈഭവ് സൂര്യവംശിക്കൊപ്പം പകർത്തിയ ഫോട്ടോ സഹിതമാണ് നിതീഷ് കുമാറിന്റെ പോസ്റ്റ്. വൈഭവ് അധികം വൈകാതെ ഇന്ത്യൻ ടീമിനായി കളിക്കുമെന്ന പ്രതീക്ഷയും നിതീഷ് കുമാർ പങ്കുവച്ചിട്ടുണ്ട്.
आई॰पी॰एल॰ के इतिहास में सबसे कम उम्र (14 साल) में शतक लगाने वाले खिलाड़ी बने बिहार के श्री वैभव सूर्यवंशी को बधाई एवं शुभकामनाएं। वे अपनी मेहनत और प्रतिभा के बलबूते भारतीय क्रिकेट की एक नई उम्मीद बन गए हैं। सभी को उन पर गर्व है। श्री वैभव सूर्यवंशी एवं उनके पिता जी से वर्ष 2024… pic.twitter.com/n3UmiqwTBX
— Nitish Kumar (@NitishKumar) April 29, 2025
അതേ സമയം ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് ഇന്നലെ എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.
Content Highlights: Bihar Chief Minister Nitish Kumar awards Vaibhav suryavanshi