
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗും ബൗളർ തുഷാർ ദേശ്പാണ്ഡെയും തമ്മിൽ ഗ്രൗണ്ടിൽ വഴക്ക് കൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരാഗ് ദേശ്പാണ്ഡെയ്ക്ക് നേരെ വിരൽ ചൂണ്ടി സംസാരിക്കുന്നതിനൊടുവിൽ റോയൽസിന്റെ ബൗളിംഗ് പരിശീലകൻ ഷെയ്ൻ ബോണ്ട് വേഗത്തിൽ ഇടപെട്ട് രംഗം തണുപ്പിക്കുന്നുണ്ട്. മത്സരത്തിൽ ഇന്നലെ തുഷാർ ദേശ് പാണ്ഡെയെ രാജസ്ഥാൻ പുറത്തിരുത്തിയിരുന്നു.
Riyan Parag Fight with Tushar deshpande in Live match #gtvsrr #riyanparag #ipl2025 pic.twitter.com/GSBqiv5mwT
— Shiva Shukla (@ShivamS89577455) April 28, 2025
അത്ഭുത ബാലൻ വൈഭവ് സൂര്യവംശി സംഹാര താണ്ഡവമാടിയപ്പോൾ തുടർതോൽവികളിൽ വീണുപോയ രാജാസ്ഥൻ റോയൽസും ഉയർത്തെഴുന്നേറ്റു. ഗുജറാത്തിന്റെ 209 റൺസ് എന്ന വിജയ ലക്ഷ്യം എട്ട് വിക്കറ്റിന് 25 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. വൈഭവ് സൂര്യവംശി11 സിക്‌സറും ഏഴ് ഫോറുകളും അടക്കം 101 റൺസ് നേടി. 17 പന്തിലായിരുന്നു താരം അർധ സെഞ്ച്വറി തികച്ചിരുന്നത്.
പിന്നീടുള്ള 18 പന്തിൽ അടുത്ത 50 റൺസ് കൂടി നേടി. ജയ്‌സ്വാൾ 40 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറും അടക്കം 70 റൺസ് നേടി. ഇന്നലത്തെ വിജയത്തോടെ പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയത്തോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ.
Content Highlights: RR captain Riyan Parag and bowler Deshpande had an argument on the field