14 കാരന്റെ വൈഭവത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം; താരങ്ങളുടെ പ്രതികരണങ്ങൾ നോക്കാം!

രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം

dot image

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് ഇന്നലെ എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.

ഇന്നിംഗ്‌സിന് പിന്നാലെ താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫിയർ ലെസ് ബാറ്റിങ്ങെന്നാണ് സച്ചിൻ വിശേഷിപ്പിച്ചത്. ഐപിഎല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിൽ തന്നെ മറികടന്നതിൽ സന്തോഷമുണ്ടെന്ന് യുസുഫ് പത്താൻ കുറിച്ചു.

14 കാരൻ ഞെട്ടിച്ചുവെന്നും അവിസ്മരണീയ യാത്ര തുടരട്ടെ എന്നും മുഹമ്മദ് ഷമി കുറിച്ചു. ഐസ്ക്രീം കഴിക്കേണ്ട പ്രായത്തിൽ ഒരാൾ ലോകോത്തര ബോളർമാരെ പഞ്ഞിക്കിടുന്നു, ഇത് മഹാത്ഭുതമെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്തും കുറിച്ചു. ഭാവിയിലെ ഇന്ത്യൻ വാഗ്ദാ നത്തിന് ആശംസകളെന്ന് യുവരാജ് സിങ്ങും കുറിച്ചു. കഴിവ് അവസരത്തെ കണ്ടുമുട്ടുമ്പോൾ എന്നാണ് രോഹിത് ശർമ കുറിച്ചത്. ഇവരെ കൂടാതെ നിരവധി താരങ്ങളും ഫ്രാഞ്ചൈസികളും അഭിനനന്ദങ്ങളുമായി എത്തി.

Content Highlights: social media and pleyers response on Vaibhav Suryavanshi knock

dot image
To advertise here,contact us
dot image