സാഫ് കപ്പിൽ ലെബനനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഇന്ത്യൻ ജയം പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശത്തിൽ

dot image

ബംഗളൂരു: സാഫ് കപ്പിൽ ലെബനനെ തകർത്ത് ഇന്ത്യ ഫൈനലിൽ. അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ലെബനനെ തോൽപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സുനിൽ ഛേത്രി, അൻവർ അലി, മഹേഷ് സിങ്, ഉദാന്ത സിങ്ങ് എന്നിവർ ലക്ഷ്യം കണ്ടു. ലെബനൻ്റെ ഒരു കിക്ക് തടഞ്ഞിട്ട ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും വിജയത്തിൽ നിർണായകമായി. ഒരു കിക്ക് ഗോൾപോസ്റ്റിന് പുറത്തേയ്ക്ക് പോയി.

ഗോൾകീപ്പർ ഗുർപ്രീതിൻ്റെ മികവ് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ആദ്യ പകുതിയിൽ എട്ടാം മിനിറ്റിലും 31-ാം മിനിറ്റിലും 42-ാം മിനിറ്റിലും ഗുർപ്രീതിൻ്റെ മികച്ച സേവുകൾ ഉണ്ടായി. മത്സരത്തിൽ ഗോൾ നേടിയില്ലെങ്കിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൻ്റെ 61 ശതമാനവും ബോൾ പൊസഷൻ ഇന്ത്യയ്ക്കായിരുന്നു. ഇന്ത്യ 19 ഷോട്ടുകൾ പായിച്ചതിൽ ആറെണ്ണം ഗോൾവല ലക്ഷ്യമാക്കി ആയിരുന്നു.

തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് ഇന്ത്യ കളിച്ചത്. എങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റുവാൻ സാധിക്കാത്തത് തിരിച്ചടിയായി. 20-ാം മിനിറ്റിൽ അനിരുഥ് ഥാപ്പയും 94, 96 മിനിറ്റുകളിൽ സുനിൽ ഛേത്രിയും മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. ലെബനൻ മുന്നേറ്റം പതറിയെങ്കിലും ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ സാധിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us