ന്യൂഡല്ഹി: 2022-23 സീസണിലെ ഫുട്ബോള് പുരസ്കാരങ്ങള് പ്രഖ്യാപിച്ച് അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന്. ഇന്ത്യന് ഇന്റര്നാഷണല് താരം ലാലിയന്സുവാല ചാങ്തെയെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തു. ഗോകുലം കേരള എഫ്സിയുടെ മുന് താരമായ മനീഷാ കല്യാണ് ആണ് മികച്ച വനിതാ താരം. ആകാശ് മിശ്രയാണ് മികച്ച യുവതാരം.
𝐀𝐈𝐅𝐅 𝐀𝐖𝐀𝐑𝐃𝐒 𝟐𝟎𝟐𝟐-𝟐𝟑 🏆
— Indian Football Team (@IndianFootball) July 4, 2023
ꜱʀ. ᴘʟᴀʏᴇʀ ᴏꜰ ᴛʜᴇ ʏᴇᴀʀ 🥇
Lallianzuala Chhangte (Men)
Manisha Kalyan (Women)#IndianFootball ⚽️ pic.twitter.com/9oIIiCn1Mj
മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ മിസോറാം താരമാണ് 26കാരനായ ചാങ്തെ. 2016ല് ജെജെ ലാല്പെഖ്ലുവയാണ് മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മിസോറാം താരം. ഇന്ത്യന് ദേശീയ ടീമിലും ഹീറോ ഇന്ത്യന് സൂപ്പര് ലീഗില് മുംബൈ സിറ്റിയിലും മികച്ച പ്രകടനമാണ് ചാങ്തെ കാഴ്ചവെക്കുന്നത്. ഹീറോ ഇന്റര്നാഷണല് കപ്പില് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ ബൂട്ടുകളില് നിന്ന് പിറന്നത്. ലെബനോനിനെതിരെ നടന്ന ഫൈനല് മത്സരത്തില് മാന് ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തതും ഈ യുവതാരത്തെയായിരുന്നു.
മനീഷാ കല്യാണ് യുവേഫ വനിതാ ചാമ്പ്യന്സ് ലീഗിന്റെ കഴിഞ്ഞ സീസണില് കളിച്ചിരുന്നു. നിലവില് സൈപ്രസ് ക്ലബ്ബായ അപോല്ലോണിന്റെ മുന്നിരാ താരമായ ഈ 21കാരി ടീമിന് വേണ്ടി 17 മത്സരങ്ങളില് നിന്ന് ആറ് ഗോളുകള് അടിച്ചുകൂട്ടി. 2020-21 സീസണിലെ എഐഎഫ്എഫ് വനിതാ എമേര്ജിംഗ് താരവും പഞ്ചാബുകാരിയായ മനീഷയായിരുന്നു.