ലോകകപ്പിന് ശേഷം വിരമിക്കും; മാർത്ത ഡി സിൽവ

2002 ൽ ബ്രസീൽ ടീമിൽ അരങ്ങേറിയ മാർത്ത ഇത്തവണ ആറാം ലോകകപ്പിനാണ് ബൂട്ട് കെട്ടുന്നത്

dot image

ബ്രസീലിയ: ഈ മാസം നടക്കുന്ന ലോകകപ്പിന് ശേഷം വിരമിക്കുകയാണെന്ന് അറിയിച്ച് ബ്രസീലിയൻ സുപ്പർ താരം മാർത്ത സിൽവ. ആസ്ട്രേലിയയിലും ന്യൂസിലൻ്റിലുമായി ഈ മാസം 20 ന് തുടങ്ങുന്ന ലോകകപ്പിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു മാർത്തയുടെ പ്രഖ്യാപനം. 37 കാരിയായ മാർത്തയുടെ ആറാം ലോകകപ്പ് ആണിത്. ലോക ഫുട്ബോളിലെ മികച്ച വനിതാ താരങ്ങളിലൊരാളായാണ് മാർത്ത വിലയിരുത്തപ്പെടുന്നത്.

എല്ലാ കാര്യങ്ങൾക്കും പരിഗണന നൽകേണ്ട സമയമായെന്നും ഇത്രയും കാലം ടീമിൽ കളിക്കാനായതിൽ നന്ദിയുണ്ടെന്നും വിരമിക്കല് പ്രഖ്യാപനത്തിനിടെ മാർത്ത പറഞ്ഞു. 2002 ലാണ് മാർത്ത ബ്രസീലിയൻ മുന്നേറ്റ നിരയിൽ കളിക്കുന്നത്. 174 മത്സരങ്ങളിൽ മഞ്ഞക്കുപ്പായത്തിലെത്തിയ മാർത്ത 117 ഗോളുകൾ നേടി. ബ്രസീലിൻ്റെ വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതും മാർത്തയാണ്.

മൂന്ന് തവണ കോപ്പാ അമേരിക്ക നേടാൻ കഴിഞ്ഞെങ്കിലും ഇതുവരെ ലോകകപ്പ് ഉയർത്താൻ മാർത്തക്ക് സാധിച്ചിട്ടില്ല. 2007 ൽ രണ്ടാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. ആറ് തവണ ഫിഫ ലോക വനിതാ ഫുട്ബോളർ പുരസ്കാരം മാർത്ത നേടിയിട്ടുണ്ട്. സമീപകാലത്ത് തുടർച്ചയായി പരിക്കുകൾ അലട്ടിയ സാഹചര്യത്തിൽ കൂടിയാണ് ബ്രസീലിയൻ താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം.

dot image
To advertise here,contact us
dot image