സഹല് ബ്ലാസ്റ്റേഴ്സ് വിട്ട് ബഗാനിലേക്ക്?; ഞെട്ടലില് ക്ലബ്ബ് ആരാധകര്

വിഷയത്തില് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല

dot image

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില് നിന്ന് കൂടുതല് താരങ്ങള് പുറത്തേക്ക്. മലയാളി സൂപ്പര് താരം സഹല് അബ്ദുള് സമദ് ബ്ലാസ്റ്റേഴ്സ് വിട്ടെന്ന വാര്ത്തകളാണ് ഇപ്പോള് പുറത്തുവരുന്നത്. ഇന്ത്യന് സൂപ്പര് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മോഹന് ബഗാന് സൂപ്പര് ജയന്റ്സ് താരത്തെ സൈന് ചെയ്തെന്നാണ് റിപ്പോര്ട്ടുകള്. വിഷയത്തില് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. നേരത്തെ ജസല് കാര്നെറോ, നിഷു കുമാര്, ഹര്മന്ജ്യോത് ഖബ്ര, പ്രഭ്സുഖന് സിംഗ് ഗില് എന്നീ ബ്ലാസ്റ്റേഴ്സ് താരങ്ങള് ക്ലബ്ബ് വിട്ടിരുന്നു.

സഹലും ബഗാനും തമ്മിലുള്ള ചര്ച്ചകള് ആഴ്ചകളോളമായി നടക്കുകയാണെന്നും റിപ്പോര്ട്ടുകളുണ്ട്. സഹലിന് വേണ്ടി 2.5 കോടി രൂപയുടെ ട്രാന്സ്ഫര് തുകയും കൂടെ ഒരു താരത്തെയും ബ്ലാസ്റ്റേഴ്സിന് നല്കാമെന്നാണ് ബഗാന്റെ വാഗ്ദാനം. ഈ ഓഫര് കേരള ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാന് ഒരുങ്ങുന്നുവെന്നാണ് പല ഐഎസ്എല് മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്യുന്നത്. ഡീല് നടക്കുകയാണെങ്കില് ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്ന്ന തുകയ്ക്കായിരിക്കും സഹലിന്റെ ട്രാന്സ്ഫര്. നിലവില് 2025 വരെയാണ് ബ്ലാസ്റ്റേഴ്സില് താരത്തിന്റെ കരാര്.

കേരള ബ്ലാസ്റ്റേഴ്സില് ഏറ്റവും കൂടുതല് ആരാധകരുള്ള താരങ്ങളിലൊരാളാണ് കണ്ണൂര് സ്വദേശിയായ സഹല്. 2017ലാണ് യുവ മിഡ്ഫീല്ഡര് ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തുന്നത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില് 97 മത്സരങ്ങള് കളിച്ച സഹല് പത്ത് ഗോളുകളും ഒന്പത് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല് മത്സരങ്ങള് കളിച്ച താരവും സഹലാണ്. 2021-22 സീസണില് കൊമ്പന്മാരെ ഐഎസ്എല് ഫൈനല് വരെ എത്തിച്ചതില് നിര്ണായക പങ്ക് വഹിച്ച കളിക്കാരില് ഒരാളാണ് സഹല്. ഇന്ത്യന് ദേശീയ ടീമിന് വേണ്ടി ഇന്റര് കോണ്ടിനന്റല് കപ്പ്, സാഫ് കപ്പ് എന്നിവയില് മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us