'ആ തോല്വി ഏറെ വേദനിപ്പിച്ചു'; ഖത്തര് ലോകകപ്പിന്റെ ഫൈനല് കണ്ടിട്ടില്ലെന്ന് കാസെമിറോ

ഒരു മാസത്തേക്ക് ഫുട്ബോള് മത്സരങ്ങളൊന്നും കണ്ടില്ലെന്നും കാസെമിറോ പറഞ്ഞു

dot image

ലണ്ടന്: ഖത്തര് ലോകകപ്പിന്റെ ഫൈനല് മത്സരം കണ്ടിട്ടില്ലെന്ന് ബ്രസീല് താരം കാസെമിറോ. ക്വാര്ട്ടര് ഫൈനലില് ബ്രസീലിന്റെ തോല്വി തന്നെ ഏറെ വേദനിപ്പിച്ചെന്നും പിന്നീട് ഒരു മാസത്തേക്ക് ഫുട്ബോള് മത്സരങ്ങളൊന്നും കണ്ടില്ലെന്നും കാസെമിറോ പറഞ്ഞു. ഈയിടെ നടന്ന ഒരു അഭിമുഖത്തില് ഫൈനലില് ഏത് ടീമിനെയാണ് പിന്തുണച്ചതെന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു താരം.

'ഇല്ല, ഞാന് ലോകകപ്പിന്റെ ഫൈനല് മത്സരങ്ങള് കണ്ടില്ല. സത്യം പറഞ്ഞാല് ലോകകപ്പില് ഞങ്ങള് തോറ്റതിന് ശേഷം ഒരു മാസത്തേക്ക് ഫുട്ബോള് മത്സരങ്ങളൊന്നും കണ്ടിട്ടില്ല. ടിവി ഓണ് ആക്കിയത് പോലുമില്ല. അത്രക്ക് വേദനിപ്പിക്കുന്നതായിരുന്നു ആ തോല്വി', കാസെമിറോ പറഞ്ഞു. 'എന്റെ ഉറ്റസുഹൃത്തുക്കളില് ഒരാളായ ലിസാന്ഡ്രോ മാര്ട്ടിനെസ് ലോകകപ്പ് വിജയിച്ചു. എല്ലാവിധ ബഹുമാനത്തോടെ കൂടി ഞാന് ലിച്ചയെ അഭിനന്ദിച്ചു. കാരണം അവന് അത് അര്ഹിച്ചിരുന്നു', കാസെമിറോ കൂട്ടിച്ചേര്ത്തു.

ക്വാര്ട്ടര് ഫൈനലില് ക്രൊയേഷ്യയോട് പരാജയം വഴങ്ങിയാണ് ബ്രസീല് ഖത്തര് ലോകകപ്പില് നിന്ന് പുറത്തായത്. ഫൈനലില് ഫ്രാന്സിനെ തോല്പ്പിച്ചാണ് അര്ജന്റീന കിരീടം ചൂടിയത്. 36 വര്ഷങ്ങള്ക്ക് ശേഷമാണ് ഡിഫന്ഡിംഗ് ചാംപ്യന്മാരായ ഫ്രാന്സിനെ തകര്ത്ത് ആല്ബിസെലസ്റ്റുകള് കിരീടത്തില് മുത്തമിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us