ദോഹ: 2022ലെ ഖത്തര് ലോകകപ്പിന് വേണ്ടി കളിക്കാരെ വിട്ടുനല്കുന്നതിന് ഫിഫ ഏറ്റവും കൂടുതല് പണം നല്കിയത് പ്രീമിയര് ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര് സിറ്റിക്ക്. 37.33 കോടി രൂപയാണ് ഫിഫ മാഞ്ചസ്റ്റര് സിറ്റിക്ക് വേണ്ടി മാത്രം ഫിഫ നല്കിയത്. 18 ആഫ്രിക്കന് ക്ലബ്ബുകള്ക്ക് ഫിഫ ആകെ നല്കിയ തുകയേക്കാള് ഇത് കൂടുതലാണെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. 51 രാജ്യങ്ങളില് നിന്നുള്ള 440 ക്ലബ്ബുകള്ക്ക് വേണ്ടി 1,672 കോടി രൂപയാണ് ഫിഫ ചെലവഴിച്ചത്.
സിറ്റിയുടെ 15 താരങ്ങളാണ് ലോകകിരീടത്തിന് വേണ്ടി മാറ്റുരക്കാന് ഖത്തറിലേക്ക് എത്തിയത്. 13 താരങ്ങള് നോക്കൗട്ട് പ്രവേശനവും നേടി. അര്ജന്റൈന് ടീമിലെ ജൂലിയന് അല്വാരസിന് ലോകകിരീടവും നേടാനായി. അര്ജന്റീനയുടെ മുന് ഡിഫന്ഡര് നിക്കോളാസ് ഒറ്റമെന്ഡി, ഇംഗ്ലണ്ടിന്റെ ക്വാര്ട്ടര് ഫൈനലിസ്റ്റ് ടീമിലെ ആറ് അംഗങ്ങള്, ഗ്രൂപ്പ് ഘട്ടത്തില് പുറത്തായ ബെല്ജിയം പ്ലേമേക്കര് കെവിന് ഡി ബ്രൂയ്ന് എന്നിവരടക്കമുള്ള താരങ്ങള്ക്ക് സിറ്റി പണം നല്കാനുണ്ട്. 2018 റഷ്യ ലോകകപ്പില് ഫിഫയുടെ 209 മില്യണ് ഡോളറില് നിന്ന് 5 മില്യണ് ഡോളര് സിറ്റിക്ക് ലഭിച്ചിരുന്നു.
🏴 𝐌𝐚𝐧𝐜𝐡𝐞𝐬𝐭𝐞𝐫 𝐂𝐢𝐭𝐲 - £3.53m
— Khel Now World Football (@KhelNowWF) July 13, 2023
🇪🇸 Barcelona - £3.49m
🇩🇪 Bayern Munich - £3.33m
🇪🇸 Real Madrid - £2.97m
🇫🇷 PSG - £2.96m
Man City earned the MOST from any club in terms of payments from FIFA in return for releasing their players for the 2022 World Cup.💰 pic.twitter.com/oHrAacWmuz
ലോകകപ്പില് തങ്ങളുടെ ടീമിന്റെ അവസാന മത്സരം കളിക്കുന്നത് വരെ തുടരാന് ഒരു കളിക്കാരന് 10,950 അമേരിക്കന് ഡോളറാണ് ഫിഫ പ്രതിദിനം നല്കുന്നത്. ഇങ്ങനെയാണ് ചാമ്പ്യന്സ് ലീഗ് ജേതാക്കള് 37.33 കോടി രൂപ സമ്പാദിച്ചത്. ബാഴ്സലോണയാണ് പണംവാരി ക്ലബ്ബുകളില് രണ്ടാമന്. 36.31 കോടി രൂപയാണ് ബാഴ്സയ്ക്ക് ഫിഫ നല്കിയത്. 27 കോടി രൂപ നേടിയ ബയേണ് മ്യൂണിക്കാണ് മൂന്നാം സ്ഥാനത്ത്.