'എംബാപ്പെ റയലിലേക്ക് എത്തുമോ?'; ഉത്തരം നല്കിക്കഴിഞ്ഞെന്ന് കാര്ലോ ആഞ്ചലോട്ടി

സൗദി ക്ലബ്ബ് അല് ഹിലാലിന്റെ ഓഫര് എംബാപ്പെ തള്ളിയെന്നാണ് ഇപ്പോള് പുറത്തുവന്ന റിപ്പോര്ട്ടുകള്

dot image

ലോസ് ഏഞ്ചല്സ്: സൂപ്പര് താരം കിലിയന് എംബാപ്പെ അല് ഹിലാലിന്റെ വമ്പന് ഓഫര് തള്ളിയതോടെ വീണ്ടും റയല് മാഡ്രിഡ് ക്ലബ്ബ് ചര്ച്ചാവിഷയമായിരിക്കുകയാണ്. റയലല്ലാതെ മറ്റൊരു ക്ലബ്ബിനെക്കുറിച്ചും എംബാപ്പെ ചിന്തിക്കുന്നില്ലെന്നും ക്ലബ്ബുമായി താരം രഹസ്യ കരാറിലേര്പ്പെട്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റയല് മാഡ്രിഡ് പരിശീലകന് കാര്ലോ ആഞ്ചലോട്ടി.

എ സി മിലാനെ 3-2 ന് പരാജയപ്പെടുത്തിയതിന് ശേഷമുള്ള വാര്ത്താസമ്മേളനത്തില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്ജി താരമായ എംബാപ്പെയെ റയല് സൈന് ചെയ്യുമോയെന്ന ചോദ്യത്തിന് 'എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം നല്കിയെന്ന് ഞാന് കരുതുന്നു' എന്നായിരുന്നു ആഞ്ചലോട്ടിയുടെ മറുപടി. എംബാപ്പെയുടെ ക്ലബ്ബ് പ്രവേശനത്തെ തള്ളുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക ഫുട്ബോള് ചരിത്രത്തിലെ തന്നെ റെക്കോര്ഡ് തുകയുമായി രംഗത്തെത്തിയ സൗദി ക്ലബ്ബ് അല് ഹിലാലിന്റെ ഓഫര് എംബാപ്പെ തള്ളിയെന്നാണ് ഇപ്പോള് പുറത്തുവന്ന റിപ്പോര്ട്ടുകള്. താരവുമായുള്ള ട്രാന്സ്ഫര് ചര്ച്ചകള്ക്ക് വേണ്ടി അല് ഹിലാലിന്റെ പ്രതിനിധി സംഘം പാരിസിലെത്തിയിരുന്നു. എന്നാല് സൗദി ക്ലബ്ബുമായി ചര്ച്ച നടത്താന് കിലിയന് എംബാപ്പെ ആഗ്രഹിക്കുന്നില്ലെന്ന് പ്രശസ്ത സ്പോര്ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തു. മാത്രവുമല്ല എംബാപ്പെയുടെ സ്വപ്നക്ലബ്ബായ റയല് മാഡ്രിഡുമായി അദ്ദേഹം രഹസ്യമായി കരാറിലേര്പ്പെട്ടെന്ന് പിഎസ്ജി വൃത്തങ്ങള് സമ്മതിച്ചിട്ടുണ്ട്. റയല് മാഡ്രിഡ് അല്ലാതെ മറ്റൊരു ക്ലബ്ബിലേക്ക് പോകാന് എംബാപ്പെ ആഗ്രഹിക്കുന്നില്ലെന്നും റൊമാനോ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us