ഖത്തറില് തീരുന്നില്ല അട്ടിമറി; വനിതാ ലോകകപ്പില് നിന്ന് യുഎസ് പുറത്ത്

പ്രീ ക്വാര്ട്ടര് മത്സരത്തില് സ്വീഡനോട് പരാജയം വഴങ്ങിയാണ് നിലവിലെ ചാംപ്യന്മാരായ യുഎസ് പുറത്തായത്

dot image

മെല്ബണ്: 2023 ഫിഫ വനിതാ ഫുട്ബോള് ലോകകപ്പില് നിന്ന് നിലവിലെ ചാംപ്യന്മാരായ യുഎസ് പുറത്തായി. ഞായറാഴ്ച നടന്ന പ്രീ ക്വാര്ട്ടര് മത്സരത്തില് സ്വീഡനോട് പരാജയം വഴങ്ങിയാണ് യുഎസ് പുറത്തായത്. മെല്ബണ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് സഡന് ഡെത്തിലൂടെയാണ് സ്വീഡന് അട്ടിമറി വിജയം സ്വന്തമാക്കിയത്. വിജയത്തോടെ സ്വീഡന് ക്വാര്ട്ടര് ഫൈനലിലേക്ക് എത്തി. വനിതാ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് യുഎസ് ഫൈനലിലെത്താതെ പുറത്താവുന്നത്.

നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള് രഹിതമായതോടെ പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. പെനാല്റ്റി ഷൂട്ടൗട്ടിലും ഇരുടീമുകളും മൂന്ന് വീതം ഗോളുകള് നേടി സമനിലയിലെത്തി. ഇതോടെയാണ് മത്സരം സഡന് ഡെത്തിലേക്ക് നീണ്ടത്. സഡന് ഡെത്തില് യുഎസിന് വേണ്ടി അലീസ നേഹര്, മഗ്ദലെന എറിക്സണ് എന്നിവര് ലക്ഷ്യം കണ്ടതോടെ 4-4 എന്ന സ്കോറില് വീണ്ടും മത്സരം സമനിലയിലേക്ക് എത്തി. പിന്നാലെയെത്തിയ കെല്ലി ഒ ഹാരയുടെ ഷോട്ട് പുറത്തേക്ക് പോയി. എട്ടാമതായി ഇറങ്ങിയ ലിന ഹര്ട്ടിഗിന്റെ കിക്ക് ലക്ഷ്യം കണ്ടതോടെ യുഎസ് ടൂര്ണമെന്റില് നിന്ന് പുറത്തായി.

ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി നെതര്ലന്ഡ്സും ക്വാര്ട്ടറിലേക്ക് ടിക്കറ്റ് എടുത്തു. എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ഡച്ച് പട ദക്ഷിണാഫ്രിക്കയെ കീഴ്പ്പെടുത്തിയത്. ജില് റൂര്ഡ്, ലിനെത് ബിരെന്സ്റ്റെയ്ന് എന്നിവരാണ് നെതര്ലന്ഡ്സിനായി വല കുലുക്കിയത്. ക്വാര്ട്ടറില് നെതര്ലന്ഡ്സ് സ്പെയിനിനെ നേരിടും. എതിരാളികള്. ജപ്പാനാണ് സ്വീഡന്റെ എതിരാളികള്.

dot image
To advertise here,contact us
dot image