വനിതാ ലോകകപ്പില് ഓസ്ട്രേലിയയും ക്വാര്ട്ടറില്; വിജയം എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക്

മറ്റൊരു മത്സരത്തില് നൈജീരിയയെ ഷൂട്ടൗട്ടില് പരാജയപ്പെടുത്തി ഇംഗ്ലണ്ടും ക്വാര്ട്ടര് പ്രവേശനം നേടിയിരുന്നു

dot image

സിഡ്നി: 2023 ഫിഫ വനിതാ ഫുട്ബോള് ലോകകപ്പില് ഡെന്മാര്ക്കിനെ തോല്പ്പിച്ച് ഓസ്ട്രേലിയ ക്വാര്ട്ടര് ഫൈനലില് പ്രവേശിച്ചു. സിഡ്നിയിലെ അക്കോര് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ഓസ്ട്രേലിയയുടെ വിജയം. മറ്റൊരു മത്സരത്തില് നൈജീരിയയെ ഷൂട്ടൗട്ടില് പരാജയപ്പെടുത്തി ഇംഗ്ലണ്ടും ക്വാര്ട്ടര് പ്രവേശനം നേടിയിരുന്നു.

മത്സരത്തിന്റെ 29-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള് പിറന്നത്. ഓസ്ട്രേലിയയുടെ കൈറ്റ്ലിന് ഫൂര്ഡാണ് ഓസ്ട്രേലിയയ്ക്കായി ലക്ഷ്യം കണ്ടത്. സമനില ഗോള് കണ്ടെത്താന് രണ്ടാം പകുതിയിലും ഡെന്മാര്ക്ക് പരിശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല് ഡെന്മാര്ക്കിന്റെ ക്വാര്ട്ടര് സ്വപ്നങ്ങള്ക്ക് മേല് കരിനിഴല് വീഴ്ത്തി 70-ാം മിനിറ്റില് ഓസ്ട്രേലിയ ലീഡുയര്ത്തി. ഇത്തവണ ഓസീസ് വിംഗര് ഹെയ്ലി റാസോയായിരുന്നു ഡെന്മാര്ക്ക് വല കുലുക്കിയത്. ഷോട്ടുകളുടെ എണ്ണത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. പന്തടക്കത്തിലും പാസ്സുകളിലും ഡെന്മാര്ക്ക് മുന്നിട്ട് നിന്നെങ്കിലും വിജയം മാത്രം അകന്നുനിന്നു.

മറ്റൊരു മത്സരത്തില് ഷൂട്ടൗട്ടില് നൈജീരിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാര്ട്ടറിലേക്ക് ടിക്കറ്റ് എടുത്തു. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകള്ക്കും ലക്ഷ്യം കാണാന് കഴിയാതിരുന്നതോടെ മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില് രണ്ടിനെതിരെ നാല് ഗോളുകള്ക്ക് ആഫ്രിക്കന് വമ്പന്മാരെ പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

dot image
To advertise here,contact us
dot image