മെസ്സിയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ കഴിയില്ല; കാരണം രാജ്യതാൽപ്പര്യമെന്ന് പിഎസ്ജി

ലോകകപ്പ് നേടിയ അർജന്റീനൻ ടീമിൽ തനിക്ക് മാത്രം ക്ലബ് യാതൊരു അംഗീകാരവും നൽകിയില്ലെന്ന് മെസ്സി പ്രതികരിച്ചിരുന്നു

dot image

പാരിസ്: അർജിന്റീനയുടെ ലോകകപ്പ് വിജയത്തിൽ മെസ്സിയെ ആദരിച്ചില്ലെന്ന ആരോപണത്തിൽ മറുപടിയുമായി പിഎസ്ജി. ക്ലബ് ചെയർമാൻ നാസര് അല് ഖെലൈഫി ആണ് ആരോപണത്തിന് മറുപടിയുമായി എത്തിയത്. പിഎസ്ജി മെസ്സിയെ ബഹുമാനിക്കുന്നു. അർജന്റീനൻ ഇതിഹാസത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുന്നു. പക്ഷേ മെസ്സിക്കൊപ്പം ലോകകപ്പ് നേട്ടം ആഘോഷിക്കാൻ കഴിയില്ലെന്നാണ് പിഎസ്ജി ചെയർമാന്റെ മറുപടി.

പിഎസ്ജി ഒരു ഫ്രഞ്ച് ക്ലബാണ്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചത് മെസ്സിയും അർജന്റീനയുമാണ്. പിഎസ്ജിയിലെ മെസ്സിയുടെ സഹതാരങ്ങൾ ഫ്രാൻസ് ടീമിൽ അംഗമാണ്. പിഎസ്ജി ആരാധകരും ഫ്രാൻസ് സ്വദേശികളാണ്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ലോകകപ്പ് ഹീറോയ്ക്കുള്ള അംഗീകാരങ്ങൾ ഒഴിവാക്കിയതെന്നും നാസര് അല് ഖെലൈഫി വ്യക്തമാക്കി.

ലോകകപ്പ് നേടിയ 25 അംഗ അർജന്റീനൻ ടീമിൽ തനിക്ക് മാത്രമാണ് ക്ലബ് യാതൊരു അംഗീകാരവും നൽകാതിരുന്നുതെന്ന് മെസ്സി പ്രതികരിച്ചിരുന്നു. അർജന്റീനൻ താരങ്ങളായ ലിസാന്ഡ്രോ മാര്ട്ടിനസ്, അലെക്സിസ് മാക് അലിസ്റ്റർ എന്നിവർക്ക് വലിയ സ്വീകരണമാണ് ക്ലബുകൾ ഒരുക്കിയത്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു മെസ്സിയുടെ വാക്കുകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us