'ഞങ്ങള് പ്രാഥമിക ലക്ഷ്യത്തിലെത്തി'; ഏഷ്യന് ഗെയിംസ് പ്രീ ക്വാര്ട്ടര് പ്രവേശനത്തില് സ്റ്റിമാക്

'ഗെയിംസിന് മുന്പായി വിമാനത്താവളങ്ങളില് ഉറങ്ങേണ്ടി വന്നതും ചൈനയിലെ പാര്ക്കില് പരിശീലനം പൂര്ത്തിയാക്കേണ്ടി വന്നതും മുതല്.....'

dot image

ഏഷ്യന് ഗെയിംസിലെ പുരുഷ ഫുട്ബോളില് പ്രീ ക്വാര്ട്ടര് പ്രവേശനം നേടിയ ഇന്ത്യന് ടീമിനെ അഭിനന്ദിച്ച് ഹെഡ് കോച്ച് ഇഗോര് സ്റ്റിമാക്. താരങ്ങളെല്ലാം രാജ്യത്തിന്റെ അഭിമാനം ഉയര്ത്തി. ടീം തങ്ങളുടെ പ്രാഥമിക ലക്ഷ്യം പൂര്ത്തീകരിച്ചുവെന്നും അവര് രാജ്യത്തിന്റെ എല്ലാ സ്നേഹവും പ്രശംസയും അര്ഹിക്കുന്നുണ്ടെന്നും അദ്ദേഹം എക്സില് കുറിച്ചു.

'ഗെയിംസിന് മുന്പായി വിമാനത്താവളങ്ങളില് ഉറങ്ങേണ്ടി വന്നതും ചൈനയിലെ പാര്ക്കില് പരിശീലനം പൂര്ത്തിയാക്കേണ്ടി വന്നതും മുതല് എല്ലാ താരങ്ങളോടും വ്യക്തിപരമായി ഞാന് എന്റെ അഭിനന്ദനം അറിയിക്കുന്നു. ഇവര് തികഞ്ഞ പ്രൊഫഷണലുകളാണ്. രാജ്യത്തിന്റെ അഭിമാനമുയര്ത്താന് വേണ്ടി എല്ലാം ചെയ്യുന്നുണ്ട്. അവസാന 16ലേക്ക് എത്തുകയെന്ന പ്രാഥമിക ലക്ഷ്യം ഞങ്ങള് നേടിയിരിക്കുന്നു. ഈ താരങ്ങള് നിങ്ങളുടെ എല്ലാ സ്നേഹത്തിനും പ്രശംസക്കും അര്ഹരാണ്', താരങ്ങള് വിമാനത്താവളത്തില് ഉറങ്ങുന്നതും പാര്ക്കില് പരിശീലനം നടത്തുന്നതുമായ ചിത്രങ്ങള് പങ്കുവെച്ച് സ്റ്റിമാക് പറഞ്ഞു.

ഏഷ്യന് ഗെയിംസിലെ നിര്ണായക മത്സരത്തില് മ്യാന്മറിനെ 11 സമനിലയില് തളച്ചാണ് ഇന്ത്യ പ്രീ ക്വാര്ട്ടറിലേക്ക് ടിക്കറ്റ് എടുത്തത്. 23ാം മിനിറ്റില് ക്യാപ്റ്റന് സുനില് ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. എന്നാല് 74ാം മിനിറ്റില് യാന് ക്യാ ഹാറ്റ്വി മ്യാന്മറിനെ ഒപ്പമെത്തിക്കുകയായിരുന്നു. പ്രീ ക്വാര്ട്ടറില് ശക്തരായ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികള്. 13 വര്ഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യന് ഗെയിംസിന്റെ പ്രീക്വാര്ട്ടറിലെത്തുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image