നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ചു; ഐഎസ്എല്ലിൽ പഞ്ചാബിന് ആദ്യ പോയിന്റ്

ഐഎസ്എല്ലിൽ കന്നിക്കാരായ പഞ്ചാബ് ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു

dot image

ഡൽഹി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് പഞ്ചാബ് എഫ്സി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ ഇഞ്ചുറി ടൈമിലാണ് നോർത്ത് ഈസ്റ്റ് ഗോൾ നേടിയത്. പ്രദീപ് ഗൊഗോയ് പഞ്ചാബ് വല ചലിപ്പിച്ചു. തൊട്ടുമുമ്പ് 42-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയത് നോർത്ത് ഈസ്റ്റിന് കനത്ത തിരിച്ചടിയായി.

രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ പഞ്ചാബിന് കഴിഞ്ഞു. 63-ാം മിനിറ്റിൽ ഗോൾ നേട്ടവും പഞ്ചാബ് ആഘോഷിച്ചു. മെൽറോയ് മെൽവിൻ അസ്സീസിയാണ് പഞ്ചാബിന്റെ സമനില ഗോൾ നേടിയത്. പക്ഷേ പിന്നീട് ലഭിച്ച അവസരങ്ങൾ പഞ്ചാബ് നശിപ്പിച്ചപ്പോൾ മത്സരം സമനില ആയി.

രണ്ട് തോൽവികൾക്ക് ശേഷം നേടിയ സമനില പഞ്ചാബിന് ആദ്യ പോയിന്റ് നേടിത്തന്നു. നിലവിൽ പോയിന്റ് ടേബിളിൽ 10-ാം സ്ഥാനത്താണ് പഞ്ചാബ്. ഒരു ജയം പോലും നേടാത്ത ഹൈദരാബാദും ചെന്നൈനും പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായുണ്ട്. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം. പോയിന്റ് ടേബിളിൽ നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us