'2024 കോപ്പ അമേരിക്കയ്ക്ക് ശേഷം നീലകുപ്പായം അഴിച്ചുവെക്കും'; പ്രഖ്യാപിച്ച് ഡി മരിയ

'മെസ്സിയെ എന്നും കാണാന് സാധിച്ചുവെന്ന കാര്യത്തിന് മാത്രമാണ് ഞാന് കടപ്പെട്ടിരിക്കുന്നതെന്ന് പിഎസ്ജിയില് വെച്ച് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പറഞ്ഞിരുന്നു'

dot image

ന്യൂയോര്ക്ക്: 2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് അര്ജന്റൈന് സൂപ്പര് താരം എയ്ഞ്ചല് ഡി മരിയ. ഇതോടെ 2026 ലോകകപ്പില് കിരീടം സംരക്ഷിക്കാനിറങ്ങുന്ന അര്ജന്റീനയുടെ ടീമില് ഡി മരിയ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 2022 ലോകകപ്പില് ഫ്രാന്സിനെതിരായ ഫൈനലില് ഡി മരിയയും ഗോള് നേടിയിരുന്നു.

'കോപ്പ അമേരിക്കയ്ക്ക് ശേഷം അര്ജന്റൈന് ദേശീയ ടീമില് നിന്ന് വിരമിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇത് വിരമിക്കാനുള്ള സമയമാണ്', ഡി മരിയ പറഞ്ഞു. 'പിഎസ്ജിയില് വെച്ച് ഞാന് മെസ്സിയെ കെട്ടിപ്പിടിച്ച് പറഞ്ഞിരുന്നു, മെസ്സിയുടെ കൂടെ ക്ലബ്ബില് കളിക്കാനും മെസ്സിയെ എന്നും കാണാന് സാധിച്ചുവെന്ന കാര്യത്തിനും മാത്രമാണ് ഞാന് കടപ്പെട്ടിരിക്കുന്നതെന്ന്', ഡി മരിയ കൂട്ടിച്ചേര്ത്തു. അര്ജന്റൈന് ന്യൂസ് ഔട്ട്ലെറ്റായ ടൊഡോ പാസയോട് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വാക്കുകള്.

ലോകകപ്പുള്പ്പടെയുള്ള അര്ജന്റീനയുടെ തുടര്ച്ചയായ മൂന്ന് ഫൈനലുകളില് ഗോളടിച്ച താരമാണ് എയ്ഞ്ചല് ഡി മരിയ. 2021 കോപ്പ അമേരിക്കയില് ബ്രസീലിനെതിരെ നടന്ന ഫൈനലില് അര്ജന്റീന നേടിയ വിജയഗോള് ഡി മരിയയുടെ ബൂട്ടില് നിന്നായിരുന്നു. പിന്നീട് ഫൈനലിസ്സിമ ട്രോഫി ഫൈനലില് ഇറ്റലിക്കെതിരെയും ഡി മരിയ ഗോള് നേടി. 35കാരനായ വിങ്ങര് 134 അന്താരാഷ്ട്ര മത്സരങ്ങളില് നിന്ന് 29 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് ഡി മരിയ കാഴ്ചവെക്കുന്നത്. യുവന്റസ് താരമായിരുന്ന ഡി മരിയ ഈ വര്ഷമാണ് ബെന്ഫിക്കയിലേക്ക് ചേക്കേറിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us