സ്വന്തം തട്ടകത്തിൽ മഞ്ഞപ്പടയ്ക്ക് നിരാശ; ബ്ലാസ്റ്റേഴ്സിനെ സമനിലയില് കുരുക്കി നോര്ത്ത് ഈസ്റ്റ്

കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു

dot image

കൊച്ചി: ഹീറോ ഇന്ത്യന് സൂപ്പര് ലീഗിലെ നാലാം മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില് കുരുക്കി നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. നോര്ത്ത് ഈസ്റ്റിന് വേണ്ടി നെസ്റ്റര് ആല്ബിയാക്കും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡാനിഷ് ഫാറൂഖും ഗോള് നേടി.

സമനില കണ്ടെത്താന് ബ്ലാസ്റ്റേഴ്സ് കഠിനമായി പരിശ്രമിച്ചെങ്കിലും നിര്ഭാഗ്യം വിനയായി. ഗോള് വഴങ്ങി രണ്ട് മിനിറ്റിന് ശേഷം ബ്ലാസ്റ്റേഴ്സ് സമനില ഗോള് നേടുന്നതിന്റെ അടുത്തെത്തിയിരുന്നു. ഡയമന്റകോസ് കൊടുത്ത ക്രോസില് നിന്നുള്ള പെപ്രയുടെ ശ്രമം ഗോളായില്ല. 19-ാം മിനിറ്റില് നാവോച്ചയുടെ ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റില് തട്ടി മടങ്ങി. പെപ്രയെ ഫൗള് ചെയ്തതിന് ബ്ലാസ്റ്റേഴ്സ് പെനാല്റ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി അനുവദിച്ച് കൊടുത്തില്ല.

രണ്ടാം പകുതിയില് ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്സിനെയായിരുന്നു കൊച്ചിയില് കണ്ടത്. ബ്ലാസ്റ്റേഴ്സ് 49-ാം മിനിറ്റില് ഗോള് തിരിച്ചടിച്ചു. ക്യാപ്റ്റന് അഡ്രിയാന് ലൂണയെ ഫൗള് ചെയ്ത് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. ലൂണ തന്നെ എടുത്ത ഫ്രീകിക്ക് ഡാനിഷ് ഫാറൂഖ് ക്രോസ്സ് ഹെഡ്ഡറിലൂടെ വലയിലാക്കി ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു. ഡാനിഷ് ഫാറൂഖിന്റെ സീസണിലെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. അവസാന പത്ത് മിനിറ്റില് ബ്ലാസ്റ്റേഴ്സ് വിജയഗോളിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. സമനിലയോടെ നാല് മത്സരങ്ങളില് നിന്ന് ഏഴ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്.

dot image
To advertise here,contact us
dot image