അൽ ഹിലാലിന്റെ ആറ് അടി; മുംബൈ സിറ്റിക്ക് തോൽവി തുടർക്കഥ

എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്നിറങ്ങും

dot image

റിയാദ്: എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റി എഫ്സിക്ക് വീണ്ടും തോൽവി. എതിരില്ലാത്ത ആറ് ഗോളിനാണ് സൗദി ക്ലബ് അൽ ഹിലാൽ സൂപ്പർ ലീഗ് ടീമിനെ പരാജയപ്പെടുത്തിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ കളിച്ച മൂന്ന് മത്സരവും പരാജയപ്പെട്ടതോടെ മുംബൈ സിറ്റിയുടെ ടൂർണമെന്റിലെ നിലനിൽപ്പ് ആശങ്കയിലായി.

അലക്സാണ്ടർ മിട്രോവിച്ചിന്റെ ഹാട്രിക്, സെർജി മിലിങ്കോവിച്ച്, മുഹമ്മദ് അൽ ബുറൈക്, അബ്ദുല്ല അൽ മൽകി എന്നിവരുടെ ഓരോ ഗോളുകൾ, മുംബൈയുടെ കാവൽക്കാരന് വിശ്രമിക്കാനെ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ മുംബൈയുടെ മുൻനിരയ്ക്കും കഴിഞ്ഞില്ല. ആദ്യ റൗണ്ടിൽ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇതോടെ മുംബൈ സിറ്റിക്ക് നിർണായകമായി.

എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്നിറങ്ങും. ഖത്തറിൽ നിന്നെത്തിയ അൽ ദുഹൈൽ ആണ് അൽ നസറിന്റെ എതിരാളികൾ. ചാമ്പ്യൻസ് ലീഗിൽ കളിച്ച രണ്ട് മത്സരങ്ങളിലും അൽ നസർ വിജയം നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us