റോണോയുടെ ഇടംകാൽ മാന്ത്രികത; തകർപ്പൻ ജയവുമായി അൽ നസർ

മത്സരം 61 മിനിറ്റ് പിന്നിടുമ്പോൾ 3-0ത്തിന് അൽ നസർ മുന്നിലായിരുന്നു

dot image

റിയാദ്: എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ നസറിന് മൂന്നാം ജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. രണ്ട് തകർപ്പൻ ഗോളുകളും ഒരു അസിസ്റ്റും നേടി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന് വിജയമൊരുക്കി. അൽ നസറിന്റെ തകർപ്പൻ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. 25-ാം മിനിറ്റിൽ ആൻഡേഴ്സൺ ടലിസ്ക അൽ നസറിനെ മുന്നിലെത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഗോളിന് അസിസ്റ്റ് നൽകി. പിന്നാലെ തിരിച്ചുവരാനുള്ള ശ്രമങ്ങൾ അൽ ദുഹൈൽ ശക്തമാക്കി. പക്ഷേ ആദ്യ പകുതിയിൽ പിന്നെ ഗോൾ പിറന്നില്ല.

രണ്ടാം പകുതിയിൽ ഗോൾ മഴ പിറന്നു. 56-ാം മിനിറ്റിൽ സാദിയോ മാനെ അൽ നസറിന്റെ രണ്ടാം ഗോൾ വലയിലെത്തിച്ചു. 61-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇടം കാലിലും മാന്ത്രികതയുണ്ടെന്ന് കാണിച്ചു. മത്സരത്തിൽ അൽ നസർ 3-0 ത്തിന് മുന്നിലെത്തി. പിന്നീടായിരുന്നു അൽ ദുഹൈലിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ടത്. ഇസ്മെയിൽ മുഹമ്മദ് 63-ാം മിനിറ്റിലും അൽമോസ് അലി 67-ാം മിനിറ്റിലും വലചലിപ്പിച്ചു. ഇതോടെ സ്കോർ 3-2 എന്നായി.

സമനില ഗോളിനായുള്ള അൽ ദുഹൈലിയുടെ ശ്രമങ്ങൾക്ക് അപ്രതിക്ഷിത തിരിച്ചടി ലഭിച്ചു. 81-ാം മിനിറ്റിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ അൽ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. ഒട്ടാവോ മൊന്റാരിയുടെ അസിസ്റ്റിൽ തകർപ്പൻ ഇടം കാൽ വോളിയിലൂടെ റൊണാൾഡോ ഗോൾ നേടി. സ്കോർ 4-2 ആയി. 85-ാം മിനിറ്റിൽ മൈക്കൽ ഒലുംഗ വീണ്ടും അൽ ദുഹൈലിനായി സ്കോർ ചെയ്തു. പക്ഷേ അവസാന മിനിറ്റുകളിൽ അൽ ദുഹൈലിക്ക് ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ അൽ നസറിന്റെ വിജയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us