ഇത് സിറ്റിയുടെ മാഞ്ചസ്റ്റര് ഡെര്ബി; ഓള്ഡ് ട്രഫോര്ഡില് യുണൈറ്റഡിന്റെ കണ്ണുനീര്

ഇരട്ടഗോളുമായി എര്ലിങ് ഹാലണ്ട് തിളങ്ങിയ മത്സരത്തില് ഫില് ഫോഡനും സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു

dot image

മാഞ്ചസ്റ്റര്: മാഞ്ചസ്റ്റര് ഡെര്ബിയില് വിജയക്കൊടി പാറിച്ച് മാഞ്ചസ്റ്റര് സിറ്റി. സ്വന്തം കാണികള്ക്ക് മുന്നില് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് മാഞ്ചസ്റ്റര് യുണൈറ്റഡ് പരാജയമേറ്റുവാങ്ങിയത്. ഇരട്ടഗോളുമായി എര്ലിങ് ഹാലണ്ട് തിളങ്ങിയ മത്സരത്തില് ഫില് ഫോഡനും സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു. മാഞ്ചസ്റ്റര് യുണൈറ്റഡ് ലീഗില് വഴങ്ങുന്ന അഞ്ചാം പരാജയമാണിത്.

സീസണിലുടനീളം മോശം ഫോമിലുള്ള യുണൈറ്റഡിന് ഓള്ഡ് ട്രഫോര്ഡിലും താളം കണ്ടെത്താനായില്ല. 26-ാം മിനിറ്റില് തന്നെ ലീഡെടുക്കാന് സിറ്റിക്ക് കഴിഞ്ഞു. പെനാല്റ്റിയിലൂടെ ഹാലണ്ട് ആണ് സിറ്റിയുടെ ആദ്യ ഗോള് നേടിയത്. റോഡ്രിയെ റാസ്മസ് ഹോയ്ലണ്ട് ഫൗള് ചെയ്തതിന് ലഭിച്ച പെനാല്റ്റി ഹാലണ്ട് അനായാസം ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിയിലും സിറ്റി ആക്രമണത്തില് യാതൊരു കുറവും വരുത്തിയില്ല. 49-ാം മിനിറ്റില് ബെര്ണാഡോ സില്വയുടെ പാസില് നിന്ന് ഹാലണ്ട് തന്നെ ലീഡ് ഇരട്ടിയാക്കി. പലപ്പോഴും ഗോള്കീപ്പര് ആന്ദ്രേ ഒനാനയുടെ സേവുകളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. 80-ാം മിനിറ്റില് ഹാലണ്ടിന്റെ പാസില് ഫില് ഫോഡന് കൂടി ഗോളടിച്ചതോടെ ഓള്ഡ് ട്രഫോര്ഡില് സിറ്റി ആധികാരികവിജയം ഉറപ്പിച്ചു. വിജയത്തോടെ സിറ്റി 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഉള്ളത്. യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us