ഭുവനേശ്വര്: കേരള ബ്ലാസ്റ്റേഴ്സിനോടേറ്റ പരാജയത്തിന്റെ ക്ഷീണം സ്വന്തം കാണികള്ക്കുമുന്നില് തീര്ത്ത് ഒഡീഷ എഫ്സി. സുനില് ഛേത്രിയുടെ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ഒഡീഷ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തില് രണ്ട് ഗോളുകള്ക്ക് പിറകില് നിന്ന ശേഷം ഒഡീഷ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ആദ്യം തന്നെ ബെംഗളൂരു ലീഡെടുത്തു. എട്ടാം മിനിറ്റില് ക്യാപ്റ്റന് സുനില് ഛേത്രിയാണ് ആദ്യ ഗോള് നേടിയത്. 18-ാം മിനിറ്റില് റയാന് വില്യംസ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.
എന്നാല് 23-ാം മിനിറ്റില് പൂട്ടിയ മികച്ച ഫിനിഷിലൂടെ ആതിഥേയരെ മത്സരത്തിലേക്ക് തിരികെ കണ്ടുവന്നു. ആദ്യപകുതി പിരിയുന്നതിന് മുന്പ് ഇസാക് ഒഡീഷയ്ക്ക് സമനില നേടിക്കൊടുത്തു. രണ്ടാം പകുതി തുടങ്ങിയപ്പോള് തന്നെ ലെഫ്റ്റ് വിങ് ബാക്ക് നവോറം റോഷന് സിങ് റെഡ് കാര്ഡ് കണ്ട് പുറത്തുപോയത് ബെംഗളൂരുവിന് തിരിച്ചടിയായി. 59-ാം മിനിറ്റില് അമേയ് റാണാവദെ ഒഡീഷയുടെ വിജയഗോള് നേടി. അഞ്ച് മത്സരങ്ങളില് നിന്നും രണ്ട് വിജയവും ഏഴ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഒഡീഷ. ഒരു വിജയം മാത്രമുള്ള ബെംഗളൂരു പത്താമതാണ്.