ജംഷഡ്പൂരിനെ കീഴ്പ്പെടുത്തി; മോഹന് ബഗാന് ലീഗില് ഒന്നാമത്

മോഹന് ബഗാന്റെ നാലാം വിജയമാണിത്

dot image

ജംഷഡ്പൂര്: ഇന്ത്യന് സൂപ്പര് ലീഗില് ജംഷഡ്പൂരിനെ തകര്ത്ത് മോഹന് ബഗാന് ഒന്നാമത്. ജംഷഡ്പൂരിന്റെ ഹോംതട്ടകമായ ജെആര്ഡി ടാറ്റ സ്പോര്ട്സ് കോംപ്ലക്സില് നടന്ന മത്സരത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് മോഹന് ബഗാന്റെ വിജയം. മോഹന് ബഗാന്റെ നാലാം വിജയമാണിത്.

മത്സരത്തിന്റെ തുടക്കത്തില് ലീഡ് നേടിയത് ജംഷഡ്പൂര് ആയിരുന്നു. ആറാം മിനിറ്റില് മലയാളി താരം മുഹമ്മദ് സനാന് ആണ് ആദ്യ ഗോള് നേടിയത്. ഈ ഗോളിന് 29-ാം മിനിറ്റില് തന്നെ ബഗാന് മറുപടി നല്കി. അര്മാന്ഡോ സാദികുവാണ് ബഗാനെ ഒപ്പമെത്തിച്ചത്. മലയാളി താരം സഹല് അബ്ദുല് സമദ് തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ലിസ്റ്റണ് കോളാസോയിലൂടെ ബഗാന് മുന്നിലെത്തി. 67-ാം മിനിറ്റില് ജംഷഡ്പൂര് ഗോള്കീപ്പര് ടി പി രഹനേഷ് റെഡ് കാര്ഡ് കണ്ട് പുറത്തായത് മോഹന് ബഗാന് കാര്യങ്ങള് എളുപ്പമാക്കി. 80-ാം മിനിറ്റില് കിയാന് നസിരിയിലൂടെ ബഗാന് സ്കോര് 3-1 എന്നാക്കി. 86-ാം മിനിറ്റില് പെനാല്റ്റിയിലൂടെ സ്റ്റീവ് ആംബ്രി ജംഷഡ്പൂരിന്റെ രണ്ടാം ഗോള് നേടിയെങ്കിലും വിജയം നേടാനായില്ല. വിജയത്തോടെ 12 പോയിന്റുമായി മോഹന് ബഗാന് ഒന്നാമതാണ്. ഒരു വിജയവും ഒരു സമനിലയും മാത്രമുള്ള ജംഷഡ്പൂര് അഞ്ച് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us