കോഴിക്കോട്: ഐ ലീഗില്‍ ആദ്യവിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. നെറോക്ക എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മലബാറിയന്‍സ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റനും സ്പാനിഷ് താരവുമായ അലക്സ് സാഞ്ചസ് ഗോകുലത്തിനായി ഇരട്ടഗോള്‍ നേടി തിളങ്ങി. നെറോക്ക എഫ്സിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
മത്സരത്തില്‍ ഗോകുലം എഫ്സിയാണ് ആദ്യം ലീഡെടുത്തത്. 28-ാം മിനിറ്റില്‍ സ്പാനിഷ് താരം ഫ്രാന്‍സിസ്കോ ബോര്‍ജസ് ഗോകുലത്തിനായി ആദ്യ ഗോള്‍ നേടി. 83-ാം മിനിറ്റില്‍ ഡേവിഡ് സിംമ്പോയിലൂടെ നെറോക്ക ആശ്വാസ ഗോള്‍ നേടിയെങ്കിലും തൊട്ടടുത്ത മിനിറ്റുകളില്‍ ഗോകുലത്തിന്റെ ജസ്റ്റിന് ഒജോക്കയും അലക്സ് സാഞ്ചസും തിരിച്ചടിച്ചു.
ആദ്യ കളിയില്‍ ഇന്റര്കാശിയോട് സമനില വഴങ്ങേണ്ടി വന്ന ഗോകുലത്തിന്റെ മുന്നേറ്റത്തിന് ആവേശം പകരുന്നതാണ് നെറോക്കയ്ക്കെതിരെ നേടിയ വിജയം. വ്യാഴാഴ്ച രാജസ്ഥാന് യുണൈറ്റഡിനെതിരെയാണ് ഗോകുലത്തിന്റെ മൂന്നാം ഹോം മത്സരം.