'വിശ്വാസ വഞ്ചന'; എഐഎഫ്എഫ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാജി പ്രഭാകരനെ പുറത്താക്കി

കഴിഞ്ഞ സെപ്റ്റംബറിലാണ് കുശാൽ ദാസിന് പകരമായി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഷാജി പ്രഭാകരൻ എത്തിയത്.

dot image

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാജി പ്രഭാകരനെ പുറത്താക്കി. കല്യാൺ ചൗബേ അദ്ധ്യക്ഷനായ എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മറ്റിയുടേതാണ് തീരുമാനം. എഐഎഫ്എഫ് അംഗങ്ങൾക്കിടയിൽ ഷാജി പ്രഭാകരന്റെ പ്രവർത്തനത്തെക്കുറിച്ച് വളരെയധികം പരാതികൾ ഉണ്ടായിരുന്നതായി കല്യാൺ ചൗബേ പറഞ്ഞു. ഇത് ഷാജി പ്രഭാകരന്റെ കരാർ അവസാനിപ്പിക്കാൻ എഐഎഫ്എഫിനെ നിർബന്ധിതരാക്കിയതായി ചൗബേ വ്യക്തമാക്കി.

വിശ്വാസ വഞ്ചന കാട്ടിയെന്നാണ് ഷാജി പ്രഭാകരനെതിരെ എഐഎഫ്എഫ് ആരോപിച്ചിരിക്കുന്നത്. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന എം സത്യനാരായണൻ താൽക്കാലിക ജനറൽ സെക്രട്ടറിയാകും. എഐഎഫ്എഫ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,contact us
dot image
To advertise here,contact us
To advertise here,contact us