അലക്സ് സാഞ്ചസിന് ഹാട്രിക്; രാജസ്ഥാൻ യുണൈറ്റഡിനെ തകർത്ത് ഗോകുലം കേരള

മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് ഗോകുലത്തിന്റെ വിജയം.

dot image

കോഴിക്കോട്: ഐ ലീഗിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെ തകർത്തെറിഞ്ഞ് ഗോകുലം കേരള. മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് ഗോകുലത്തിന്റെ വിജയം. ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ ഹാട്രിക്കാണ് ഗോകുലത്തിന് തകർപ്പൻ ജയം നേടിത്തന്നത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേയ്ക്ക് മുന്നേറാനും ഗോകുലത്തിന് കഴിഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും ഒരു ഗോൾ മാത്രമാണ് നേടിയത്. 33-ാം മിനിറ്റിൽ കോമറോൺ ഗോകുലത്തിനായി വലകുലുക്കി. ആദ്യ പകുതി ഒരു ഗോളിന്റെ ലീഡിൽ അവസാനിപ്പിക്കാനാണ് ഗോകുലത്തിന് കഴിഞ്ഞത്. പക്ഷേ രണ്ടാം പകുതിയിൽ മലബാറിയൻസിന്റെ പടയോട്ടമാണ് കണ്ടത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് എത്തിയ രാജസ്ഥാൻ പടയെ കാഴ്ചാക്കാരാക്കി ഗോകുലം ഗോൾവല ചലിപ്പിച്ചു.

60-ാം മിനിറ്റിൽ ഗോകുലത്തിന്റെ സ്പാനിഷ് നായകൻ അലക്സ് സാഞ്ചസ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ഒമ്പത് മിനിറ്റിൽ ഗോകുലത്തിന്റെ മൂന്നാം ഗോൾ പിറന്നു. ഇത്തവണ ശ്രീകുട്ടനാണ് മലബാറിയൻസിനായി വലകുലുക്കിയത്. അധികം വൈകിയില്ല, 72-ാം മിനിറ്റിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് മത്സരത്തിലെ രണ്ടാം ഗോൾ നേടി. ഇതോടെ ഗോകുലം നാല് ഗോളിന് മുന്നിലായി. 88-ാം മിനിറ്റിൽ സാഞ്ചസ് തന്റെ ഹാട്രികും ഗോകുലത്തിന്റെ അഞ്ചാം ഗോളും പൂർത്തിയാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us