ഫിഫ ലോകകപ്പ് യോഗ്യത; മന്വീറിന്റെ ഗോളില് കുവൈറ്റിനെ തകര്ത്തു, ഇന്ത്യയ്ക്ക് വിജയത്തുടക്കം

ലാലിയൻസുവാല ചാങ്തെയുടെ ക്രോസിൽ നിന്നായിരുന്നു മൻവീറിന്റെ ഗോൾ പിറന്നത്

dot image

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത്. കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൻവീർ സിങ്ങാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.

അധികം അവസരങ്ങള് പിറക്കാതിരുന്ന ആദ്യ പകുതി ഗോള്രഹിതമായി അവസാനിച്ചു. 60-ാം മിനിറ്റില് മഹേഷ് സിങ് എടുത്ത ഫ്രീകിക്കില് ക്യാപ്റ്റന് സുനില് ഛേത്രി ഷോട്ട് എടുത്തെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. അവസാനം 75-ാം മിനിറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച ഗോള് പിറന്നത്. ചാങ്തെയുടെ ക്രോസില് നിന്ന് മനോഹരമായ ഫിനിഷിലൂടെ മന്വീര് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു.

സ്റ്റോപ്പേജ് ടൈമിൽ കുവൈറ്റിന്റെ ഫൈസൽ സായിദ് അൽ-ഹർബി രണ്ടാം പകുതിയുടെ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കുവൈറ്റ് തങ്ങളുടെ ആക്രമണം വർധിപ്പിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നതോടെ ഗുർപ്രീത് സിംഗ് സന്ധു കുവൈറ്റ് സിറ്റിയിൽ ക്ലീൻ ഷീറ്റ് നിലനിർത്തി. ഇതോടെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി ഗ്രൂപ്പ് എയിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

ഏഷ്യൻ ചാമ്പ്യൻ ഖത്തറുമായി നവംബർ 21ന് ഭുവനേശ്വറിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ, ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലേക്ക് മുന്നേറും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ 2027 എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us