പലസ്തീൻ പതാകകൾ ഉയർന്ന് ഫുട്ബോൾ വേദി; വിജയം ഓസ്ട്രേലിയക്ക്

മത്സരത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു പങ്ക് ഗാസയിലേക്ക് നൽകാൻ ഓസ്ട്രേലിയൻ താരങ്ങളും തീരുമാനിച്ചു.

dot image

അര്ദിയ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പലസ്തീനെതിരെ ഓസ്ട്രേലിയ ഒരു ഗോളിന്റെ ഏകപക്ഷീയ വിജയം നേടി. പക്ഷേ കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉയർന്നത് പലസ്തീൻ പതാകകളും കറുപ്പും വെളുപ്പും നിറഞ്ഞ കഫിയ്യ സ്കാർഫുകളുമാണ്.

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പലസ്തീൻ ആരാധകർക്ക് മുമ്പിൽ ഫുട്ബോൾ കളിക്കുന്നത്. 60,000 സീറ്റുകളുള്ള വേദിയിൽ ആയിരക്കണക്കിന് പലസ്തീൻ ആരാധകർ ഒഴുകിയെത്തി. പലസ്തീൻ ഹൃദയത്തിലാണ്, അവർക്ക് പിന്തുണ നൽകാനാണ് എത്തിയതെന്ന് ആരാധകർ പ്രതികരിച്ചു.

ഓസ്ട്രേലിയൻ പ്രതിരോധ താരം ഹാരി സൗട്ടറിന്റെ 18-ാം മിനിറ്റിലെ ഗോളാണ് ഓസ്ട്രേലിയയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ 5,600 കുട്ടികളടക്കം 14,000ത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. ഫുട്ബോൾ കാണാനല്ല മറിച്ച് ഒരു സന്ദേശം പകരാനാണ് ഇവിടേയ്ക്ക് എത്തിയതെന്ന് ഒരു പലസ്തീൻ ആരാധകൻ പറഞ്ഞു. എപ്പോഴും പലസ്തീൻ പതാകയും കഫിയ്യ സ്കാർഫുകളുമായി എത്തുമെന്നും ആരാധകൻ വ്യക്തമാക്കി.

മാറക്കാനയിൽ മരണപ്പോര്; ഒട്ടമെൻഡി ഗോളിൽ അർജന്റീന

'ഗാസയെ വെറുതെ വിടൂ' എന്ന ബാനറുകളും സ്റ്റേഡയിത്തിൽ ഉയർന്നു. മത്സരത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു പങ്ക് ഗാസയിലേക്ക് നൽകാൻ ഓസ്ട്രേലിയൻ താരങ്ങളും തീരുമാനിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us