ഐ ലീഗിൽ ഗോകുലം കേരള-ചർച്ചിൽ ബ്രദേഴ്സ് ഗോവ പോരാട്ടം ഞായറാഴ്ച; മത്സരം കാണാൻ ജയസൂര്യയും

ഐ ലീഗ് പോയിന്റ് ടേബിളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള.

dot image

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ നടൻ ജയസൂര്യയും എത്തുന്നു. ഗോകുലം എഫ്സിയും ചർച്ചിൽ ബ്രദേഴ്സ് ഗോവയും തമ്മിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. കോഴിക്കോടിന് ഇനി ഫുട്ബോൾ മാമാങ്കമാണെന്ന് ജയസൂര്യ പറഞ്ഞു. ഗോകുലവും ഗോവയും തമ്മിൽ നടക്കുന്ന മത്സരം കാണാൻ താനെത്തുമെന്നും ജയസൂര്യ വ്യക്തമാക്കി.

മത്സരത്തിന്റെ ടിക്കറ്റുകൾ കോഴിക്കോടും മലപ്പുറത്തും ഉള്ള ഗോകുലം ചിറ്റ്സിന്റെ ഓഫീസിൽ നിന്നും ലഭ്യമാകും. ഐ ലീഗ് പോയിന്റ് ടേബിളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള. അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് വിജയങ്ങൾ ഗോകുലം നേടിയിട്ടുണ്ട്. ഒരെണ്ണം സമനില ആയപ്പോൾ ഒന്നിൽ തോൽവി നേരിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us