'എല്ലാ ഉത്തരവാദിത്തവും ഞാന് ഏറ്റെടുക്കുന്നു'; ചെല്സിയുടെ തോല്വിയില് മാപ്പ് പറഞ്ഞ് തിയാഗോ സില്വ

ഒന്നിനെതിരെ നാല് ഗോളുകള്ക്കാണ് ന്യൂകാസില് യുണൈറ്റഡ് ചെല്സിയെ പരാജയപ്പെടുത്തിയത്.

dot image

ലണ്ടന്: പ്രീമിയര് ലീഗില് ന്യൂകാസില് യുണൈറ്റഡിനെതിരെ ചെല്സി കനത്ത പരാജയം വഴങ്ങിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്ക്കാണ് ബ്ലൂസ് പരാജയം ഏറ്റുവാങ്ങിയത്. ടീമിന് സംഭവിച്ച തോല്വിയില് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചെല്സിയുടെ ബ്രസീലിയന് സെന്റര് ബാക്ക് തിയോഗോ സില്വ.

സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാര്ക്കില് നടന്ന മത്സരത്തില് ന്യൂകാസിലാണ് ആദ്യം ലീഡെടുത്തത്. 13ാം മിനിറ്റില് അലക്സാണ്ടര് ഐസക് നേടിയ ഗോളില് ന്യൂകാസില് മുന്നിലെത്തിയപ്പോള് 23ാം മിനിറ്റില് റഹീം സ്റ്റെര്ലിങ്ങിലൂടെ ചെല്സി സമനില പിടിച്ചു. എന്നാല് രണ്ടാം പകുതിയില് ബ്ലൂസിന്റെ തകര്ച്ചയായിരുന്നു കാണാന് സാധിച്ചത്. 60-ാം മിനിറ്റില് ജമാല് ലാസെല്ലെസിലൂടെ ന്യൂകാസില് ലീഡ് തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെ ജോയെലിന്റണ് സ്കോര് മൂന്നാക്കി ഉയര്ത്തി. സെന്റര് ബാക്കായ തിയാഗോ സില്വയുടെ വലിയ പിഴവ് മുതലെടുത്ത് ജോയെലിന്റണ് നേടിയ ഗോളാണ് ബ്ലൂസിന്റെ തോല്വിയുടെ ആഘാതം കൂട്ടിയത്. ഈ പിഴവിന് ആരാധകരോട് മാപ്പ് പറയുകയാണ് സില്വ.

പ്രീമിയർ ലീഗിൽ ചെൽസിയെ തകർത്ത് ന്യൂകാസിൽ; ബ്രെന്റ്ഫോർഡിനെതിരെ ആഴ്സണലിന് ജയം

'ഞാന് തകര്ന്നു പോയി. ആ ദിവസം ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല. പരാജയത്തില് എല്ലാവരോടും മാപ്പ് ചോദിക്കാന് ഞാന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും എല്ലാ ദിവസവും എന്നെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന എന്റെ സഹതാരങ്ങളോട് ഞാന് മാപ്പ് ചോദിക്കുന്നു. തോല്വിയുടെ എല്ലാ ഉത്തരവാദിത്തവും ഞാന് ഏറ്റെടുക്കുന്നു. ശക്തി സംഭരിച്ച് കൂടുതല് കരുത്തോടെ നമുക്ക് തിരിച്ചുവരാം', തിയോഗോ സില്വ എക്സില് കുറിച്ചു.

പ്രീമിയര് ലീഗില് ഈ സീസണിലെ ചെല്സിയുടെ അഞ്ചാം തോല്വിയാണിത്. 13 മത്സരങ്ങളില് നാല് ജയവും നാല് സമനിലയും അഞ്ച് തോല്വിയുമായി 16 പോയിന്റോടെ പോയിന്റ് ടേബിളില് പത്താം സ്ഥാനത്താണ് ബ്ലൂസ്. 13 മത്സരങ്ങളില് 23 പോയിന്റുകളുമായി ആറാം സ്ഥാനത്താണ് ന്യൂകാസില് യുണൈറ്റഡ്.

dot image
To advertise here,contact us
dot image