'ബ്ലാസ്റ്റേഴ്സ് ചെയ്തതിന് പകരം വീട്ടും'; വെല്ലുവിളിച്ച് മുന് താരം, പിന്തുണച്ച് പെരേര ഡയസ്

പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്സിയ്ക്കെതിരെ ഇറങ്ങുന്നത്

dot image

കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗില് എട്ടാമത്തെ മത്സരത്തില് ചെന്നൈയിന് എഫ്സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തുടര്ച്ചയായ നാലാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. കൊച്ചിയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് രാത്രി എട്ട് മണിക്കാണ് ആരാധകര് കാത്തിരിക്കുന്ന സതേണ് ഡെര്ബി.

ഇന്ന് സതേണ് ഡെര്ബി; ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെതിരെ

ബദ്ധവൈരികളായ ചെന്നൈയിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങുമ്പോള് വിജയത്തില് കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ആവേശകരമായ മത്സരമായിരിക്കും കൊച്ചിയില് നടക്കുക. സതേണ് ഡെര്ബിയുടെ വാശി ഒട്ടും കുറയില്ലെന്ന സൂചനകള് നല്കി രംഗത്തെത്തിയിരിക്കുകയാണ് മുന് ബ്ലാസ്റ്റേഴ്സ് താരവും നിലവിലെ ചെന്നൈയിന് താരവുമായ വിന്സി ബാരെറ്റോ.

കേരള ബ്ലാസ്റ്റേഴ്സ് തന്നോട് ചെയ്തതിന് പകരം വീട്ടുമെന്നാണ് വിന്സി പറയുന്നത്. തന്റെ മുന് ക്ലബ്ബായ ബ്ലാസ്റ്റേഴ്സിനെതിരെ താന് ഗോള് നേടുമെന്നും കൊച്ചിയില് അത് ആഘോഷിക്കുമെന്നും താരം മുന്നറിയിപ്പ് നല്കി. 'അവസാന വര്ഷം ഒരു കാരണവുമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് എന്നോട് ചെയ്തത് നിങ്ങള് കണ്ടതാണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ഗോള് നേടുകയാണെങ്കില് ഞാനത് ആഘോഷിക്കും, അത്രേയുള്ളൂ', എന്നാണ് ചെന്നൈയിന് എഫ്സിതാരം വിന്സി പറഞ്ഞത്.

വിന്സി ബാരറ്റോയ്ക്ക് പിന്തുണയറിയിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുന് താരമായ പെരേര ഡയസ് രംഗത്തെത്തുകയും ചെയ്തു. 'മികച്ച കാര്യമാണ് സുഹൃത്തേ' എന്നാണ് നിലവിലെ മുംബൈ സിറ്റി എഫ്സി താരമായ പെരേര ഡയസിന്റെ കമന്റ്. ടീം വിട്ടതിന് ശേഷവും ഡയസ് ബ്ലാസ്റ്റേഴ്സിനെതിരെ ഗോള് നേടുകയും അത് ആഘോഷിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us