'മെസ്സി ലോകകപ്പ് കളിച്ചത് ഹൃദയം കൊണ്ട്, അദ്ദേഹത്തെ തടയുക അസാധ്യമായിരുന്നു': ലയണല് സ്കലോണി

അര്ജന്റൈന് പരിശീലക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുവെന്ന് ലയണല് സ്കലോണി സൂചന നല്കിയിരുന്നു

dot image

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്ക്കിടെ അര്ജന്റൈന് പരിശീലക സ്ഥാനം ഒഴിയാന് ലയണല് സ്കലോണി ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരുന്നു സ്കലോണിയുടെ പ്രസ്താവന. ഇതിനിടെ സൂപ്പര് താരം ലയണല് മെസ്സിയേയും ദേശീയ ടീമിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സ്കലോണി.

അർജന്റീനൻ പരിശീലക സ്ഥാനം ഒഴിയും?; സൂചന നൽകി ലിയോണല് സ്കലോണി

'ഖത്തര് ലോകകപ്പില് മെസ്സി ഹൃദയം കൊണ്ടാണ് കളിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടയുന്നത് അസാധ്യമായിരുന്നു. അദ്ദേഹത്തെ വളരെയടുത്ത് കാണുന്നത് വിവരിക്കാന് തന്നെ സാധിക്കുന്നില്ല. പരിശീലന സമയത്ത് മെസ്സി ചെയ്യുന്ന കാര്യങ്ങള് പറഞ്ഞാല് നിങ്ങള് വിശ്വസിക്കില്ല. കളിക്കളത്തില് സന്തോഷവാനായിരിക്കുന്നിടത്തോളം നിങ്ങള് കളിക്കുന്നത് തുടരണമെന്ന് ഞാന് ലിയോയോട് പറഞ്ഞിരുന്നു. ഫുട്ബോളില് പരിധികളില്ലെന്ന് അദ്ദേഹം ഞങ്ങള്ക്ക് കാണിച്ചുതന്നു', ഒരു അഭിമുഖത്തില് സംസാരിക്കുകയായിരുന്നു സ്കലോണി.

മാറക്കാനയിൽ മരണപ്പോര്; ഒട്ടമെൻഡി ഗോളിൽ അർജന്റീന

'ഒരു സ്ട്രൈക്കറായാണ് മെസ്സി തന്റെ കരിയര് ആരംഭിച്ചത്. അദ്ദേഹം വിങ്ങറായും ഇപ്പോള് മിഡ്ഫീല്ഡറായും കളിക്കുന്നു. അദ്ദേഹത്തിന് എവിടെ വേണമെങ്കിലും കളിക്കാന് കഴിയും. അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് ടീം മുഴുവനായും കെട്ടിപ്പടുത്തിരിക്കുന്നത്. അദ്ദേഹത്തിന് ദേശീയ ടീമില് തുടരാന് കഴിയുമെന്നാണ് ഞാന് കരുതുന്നത്. പക്ഷേ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്', സ്കലോണി കൂട്ടിച്ചേര്ത്തു.

2018 ലോകകപ്പില് നിന്ന് അര്ജന്റീന പുറത്തായതിനെ തുടര്ന്നാണ് സ്കെലോണി മുഖ്യ പരിശീലകനായി ചുമതലയേല്ക്കുന്നത്. 36 വര്ഷങ്ങള്ക്ക് ശേഷം ആല്ബിസെലസ്റ്റുകള്ക്ക് ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്കലോണി. അതിനുമുമ്പ് കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും സ്കലോണിയുടെ കീഴില് അര്ജന്റീനന് ടീം സ്വന്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us