ഈസ്റ്റ് ബംഗാൾ നിറഞ്ഞാടി; നോർത്ത് ഈസ്റ്റിനെ തകർത്തെറിഞ്ഞു

ആശ്വാസ ഗോൾ കണ്ടെത്താൻ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നെസ്റ്റർ ആൽബിയാച്ച് നഷ്ടമാക്കി.

dot image

കൊൽക്കത്ത: ഐഎസ്എല്ലിൽ തകർപ്പൻ ജയവുമായി ഈസ്റ്റ് ബംഗാൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് ഈസ്റ്റ് ബംഗാൾ വിജയം നേടിയത്. ബ്രസീലിയൻ കരുത്തൻ ക്ലെയ്റ്റന് സില്വയുടെയും നന്ദകുമാർ ശേഖറിന്റെയും ഇരട്ടഗോളുകൾ ഈസ്റ്റ് ബംഗാൾ സ്കോർനില ചരിത്രത്തിലേക്ക് ഉയർത്തിവിട്ടു.

ആദ്യ പകുതിയിലാണ് ഇരുടീമുകളും അൽപ്പമെങ്കിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന മത്സരം നടന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒത്തിണക്കമുണ്ടായിരുന്നു. എങ്കിലും ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ മികച്ച ലീഡ് ഉയർത്താൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞു. 14-ാം മിനിറ്റിൽ ബോർഹ ഹെരേര ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. നോർത്ത് ഈസ്റ്റ് തിരിച്ചുവരാൻ ശ്രമിക്കുമ്പോഴേയ്ക്കും 24-ാം മിനിറ്റിൽ ക്ലെയ്റ്റന് സില്വ ഈസ്റ്റ് ബംഗാളിന്റെ ലീഡ് രണ്ടായി ഉയർത്തി.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് മത്സരത്തിൽ പോലും ഉണ്ടായിരുന്നില്ല. 62-ാം മിനിറ്റിൽ പകരക്കാരനായെത്തിയ നന്ദകുമാർ ശേഖർ ഈസ്റ്റ് ബംഗാൾ ലീഡ് മൂന്നായി ഉയർത്തി. ആഘോഷങ്ങൾ അവസാനിക്കും മുമ്പെ 66-ാം മിനിറ്റിൽ ക്ലെയ്റ്റന് സില്വ തന്റെ രണ്ടാം ഗോൾ നേടി. ഇതോടെ മത്സരത്തിൽ നോർത്ത് ഈസ്റ്റിന്റെ തിരിച്ചുവരവ് അസാധ്യമായി.

81-ാം മിനിറ്റിൽ മത്സരത്തിലെ ആധിപത്യം ഊട്ടിയുറപ്പിച്ച് നന്ദകുമാർ ശേഖർ വീണ്ടും ഈസ്റ്റ് ബംഗാൾ ഗോൾ നില ഉയർത്തി. അഞ്ച് ഗോളിന് പിന്നിലായ നോർത്ത് ഈസ്റ്റിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഒരു ആശ്വാസ ഗോൾ കണ്ടെത്താൻ നോർത്ത് ഈസ്റ്റ് മുന്നേറ്റ താരം നെസ്റ്റർ ആൽബിയാച്ച് നഷ്ടമാക്കി. ഇതോടെ 5-0ത്തിന്റ ആധികാരിക ജയം ഈസ്റ്റ് ബംഗാൾ ആഘോഷിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us