എത്തിഹാദില് ലാസ്റ്റ് ഗോള് ത്രില്ലര്; സിറ്റിയെ സമനിലയില് തളച്ച് ടോട്ടനം

മത്സരത്തിന്റെ തുടക്കത്തില് തന്നെ സിറ്റിയെ ഞെട്ടിച്ച് ടോട്ടനമാണ് ലീഡെടുത്തത്

dot image

മാഞ്ചസ്റ്റര്: പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയെ സമനിലയില് തളച്ച് ടോട്ടനം. ഇരുടീമുകളും മൂന്ന് ഗോള് വീതം അടിച്ചുപിരിഞ്ഞു. ഇതോടെ മാഞ്ചസ്റ്റര് സിറ്റി മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ലിവര്പൂള് രണ്ടാമതും ആഴ്സണല് ഒന്നാമതുമാണ്. ലീഗില് അഞ്ചാം സ്ഥാനത്താണ് ടോട്ടനം.

സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തിന്റെ തുടക്കത്തില് തന്നെ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ടോട്ടനം ലീഡെടുത്തു. ആറാം മിനിറ്റിലാണ് ടോട്ടനം ലീഡെടുത്തത്. സിറ്റിയുടെ കോര്ണറിന് പിന്നാലെ ആരംഭിച്ച കൗണ്ടര് അറ്റാക്കിനൊടുവില് സണ് ഹ്യൂങ് മിനാണ് ആദ്യ ഗോള് നേടിയത്. എന്നാല് മൂന്ന് മിനിറ്റിന് ശേഷം ഹ്യൂങ് മിന് തന്നെ ഓണ് ഗോളിലൂടെ സിറ്റിയ്ക്ക് സമനില നേടിക്കൊടുത്തു. അല്വാരസിന്റെ ഫ്രീകിക്ക് തിരിച്ചുവിടാനുള്ള ശ്രമം താരത്തിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് വീഴുകയായിരുന്നു.

ആന്ഫീല്ഡില് 'റെഡ്സ് ഷോ'; തകര്പ്പന് വിജയവുമായി ലിവര്പൂള് നോക്കൗട്ടില്

പിന്നീട് സിറ്റി ആക്രമണം അഴിച്ചുവിട്ടു. ഹാലണ്ടിന്റെയും ഡോകുവിന്റെയും ശ്രമങ്ങള് ഗോളായില്ല. എന്നാല് 32-ാം മിനിറ്റില് സിറ്റി ഗോള് നേടി. അല്വാരസിന്റെ പാസില് നിന്ന് ഫില് ഫോഡനാണ് ലക്ഷ്യം കണ്ടത്. 69-ാം മിനിറ്റില് ലോ സെല്സോ സ്കോര് നില വീണ്ടും സമനിലയില് എത്തിച്ചു. ടോട്ടനം മത്സരത്തില് ആധിപത്യം സ്ഥാപിക്കുന്നതിന് മുന്പ് സിറ്റി വീണ്ടും മുന്നിലെത്തി. 81-ാം മിനിറ്റില് പകരക്കാരനായി ഇറങ്ങിയ ജാക് ഗ്രീലിഷ് ആണ് സിറ്റിയ്ക്ക് വേണ്ടി വല കുലുക്കിയത്.

അല് നസറിന്റെ അപരാജിത കുതിപ്പിന് അവസാനം; റിയാദ് ഡെര്ബിയില് അല് ഹിലാലിന് തകര്പ്പന് വിജയം

എന്നാല് 90-ാം മിനിറ്റില് സിറ്റി വീണ്ടും ഞെട്ടി. ഡേജന് കുലുസെവ്സ്കിയാണ് ടോട്ടനത്തിന്റെ നിര്ണായക ഗോള് നേടിയത്. ഇടതുവിങ്ങില് നിന്ന് ലഭിച്ച ക്രോസില് നിന്ന് മനോഹരമായ ഹെഡറിലൂടെയാണ് താരം ടോട്ടനത്തെ മത്സരത്തിന് തിരികെയെത്തിച്ചത്. ഇതോടെ ആറ് ഗോളുകള് പിറന്ന ത്രില്ലര് പോരാട്ടത്തിനൊടുവില് ഇരുടീമുകള്ക്കും ഓരോ പോയിന്റ് പങ്കിട്ട് പിരിയേണ്ടി വന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us