'ഗോൾഡൻ ബോയ്'; യൂറോപ്പിലെ മികച്ച യുവ താരമായി ജൂഡ് ബെല്ലിങ്ഹാം

പുരസ്കാരം രാജ്യത്തിനും റയൽ മാഡ്രിഡിനും സമർപ്പിക്കുന്നതായി ബെല്ലിങ്ഹാം പ്രതികരിച്ചു.

dot image

ലണ്ടൻ: യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള 'ഗോള്ഡന് ബോയ്' പുരസ്കാരം റയല് മാഡ്രിഡിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന്. യൂറോപ്പിലെ 21 വയസില് താഴെയുള്ള ഏറ്റവും മികച്ച താരമായാണ് ഇംഗ്ലീഷ് മധ്യനിരതാരം തിരഞ്ഞെടുക്കപ്പെട്ടത്. ബയേണ് മ്യൂണിക്കിന്റെ ജര്മന് താരം ജമാല് മുസിയാല, മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ ഡെന്മാര്ക് താരം റാസ്മസ് ഹോയ്ലന്ഡ്, ഇംഗ്ലണ്ടിന്റെ തന്നെ ചെൽസി താരം ലെവി കോൾവിൽ എന്നിവരെ പിന്നിലാക്കിയാണ് ബെല്ലിങ്ഹാം സുവർണ നേട്ടം സ്വന്തമാക്കിയത്.

പുരസ്കാരം രാജ്യത്തിനും റയൽ മാഡ്രിഡിനും സമർപ്പിക്കുന്നതായി ബെല്ലിങ്ഹാം പ്രതികരിച്ചു. റയലിനും ഇംഗ്ലണ്ടിനുമായി കളിക്കുന്നത് ആസ്വദിക്കുന്നു. കരിയറിൽ ഒരുപാട് നേട്ടങ്ങൾ ആഗ്രഹിക്കുന്നു. സാധ്യമാകുന്നതെല്ലാം നേടുമെന്നും ബെല്ലിങ്ഹാം വ്യക്തമാക്കി.

സഞ്ജുവിന്റെ പോരാട്ടം വിഫലം; റെയിൽവേസിനോട് 18 റൺസ് തോൽവി

ഇതാദ്യമായാണ് ഒരു റയൽ താരം ഈ നേട്ടത്തിലെത്തുന്നത്. ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് ഈ സീസണിലാണ് ബെല്ലിങ്ഹാം റയലിലേക്ക് ചേക്കേറിയത്. സീസണില് ടീമിനായി മിന്നും ഫോമിലാണ് ബെല്ലിങ്ഹാം കളിക്കുന്നത്. റയലിനായി 17 മത്സരങ്ങൾ കളിച്ച ബെല്ലിങ്ഹാം ഇതുവരെ 15 ഗോളുകള് നേടിക്കഴിഞ്ഞു. മുമ്പ് ബലോൻ ദ് ഓർ പുരസ്കാര ചടങ്ങില് വച്ച് 21 വയസില് താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫിയും ബെല്ലിങ്ഹാം സ്വന്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image