'മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ് ഉണ്ടാകുക എന്നിലൂടെ'; എറിക് ടെൻ ഹാഗ്

ഈ വർഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടി നേരിടുകാണ്.

dot image

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവിനായി തന്നെ മാനേജരായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് എറിക് ടെൻ ഹാഗ്. പ്രതിസന്ധിയിലായിരിക്കുന്ന ക്ലബിനെ രക്ഷിക്കാൻ തനിക്കാണ് കഴിയുക. കഴിഞ്ഞ സീസണിൽ ആറ് വർഷത്തെ കിരീട ദാരിദ്രത്തിന് വിരാമമിട്ടുകൊണ്ട് ഇഎഫ്എല് കപ്പില് മാഞ്ചസ്റ്റര് യുണൈറ്റഡ് വിജയികളായി. എഫ്എ കപ്പിന്റെ ഫൈനലിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തി.

തുടർവിജയങ്ങൾ എറിക് ടെൻ ഹാഗിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടാക്കി. എന്നാൽ ഈ വർഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടി നേരിടുകാണ്. അവസാന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു. അടുത്ത ആഴ്ച നടക്കുന്ന ബയേൺ മ്യൂണികിനെതിരായ മത്സരത്തോടെ ചാമ്പ്യൻസ് ലീഗിലെ മുന്നോട്ടുള്ള പോക്കും അറിയാൻ കഴിയും. എന്നാൽ ക്ലബിന്റെ തിരിച്ചുവരവിന് ശരിയായ വ്യക്തി താനാണെന്ന് പറയുകയാണ് എറിക് ടെൻ ഹാഗ്.

ദാരിദ്ര്യത്തോട് വാൾപയറ്റ്, ഇന്ന് ലോകോത്തര ഓൾ റൗണ്ടർ; രവീന്ദ്ര ജഡേജയ്ക്ക് പിറന്നാൾഇംഗ്ലീഷ് ക്രിക്കറ്റിലെ അസാധാരണ അദ്ധ്യായം; ആൻഡ്രൂ ഫ്രെഡി ഫ്ലിന്റോഫിന് ഇന്ന് പിറന്നാൾ

എല്ലാ യാത്രയിലും പ്രതിസന്ധികൾ ഉണ്ടാകും. ഇപ്പോൾ യുണൈറ്റഡ് ശരിയായ ദിശയിലാണ്. തന്റെ റെക്കോർഡ് നോക്കൂ. ലക്ഷ്യം വെച്ചതെല്ലാം നേടാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം മത്സരങ്ങളും വിജയിക്കാനാണ് താരങ്ങളോട് ആവശ്യപ്പെടുന്നത്. എതിരാളികൾ ആരെന്ന് നോക്കേണ്ടതില്ല. ടീമിന്റെ ഊർജത്തെ ഇല്ലാതാക്കരുത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തിലെ മികച്ച ക്ലബുകളിൽ ഒന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചുവരവ് സാധ്യമാകുമെന്നും എറിക് ടെൻ ഹാഗ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us