മെസ്സി, എംബാപ്പെ, ഹാലണ്ട്; ഫിഫയുടെ മികച്ച താരത്തിനായി അന്തിമ മത്സരം

ലീഗ് 1ൽ കൂടുതൽ അസിസ്റ്റുകൾ നൽകിയത് ലയണൽ മെസ്സിയായിരുന്നു.

dot image

സൂറിച്ച്: ഫിഫയുടെ 2023ലെ മികച്ച താരത്തിനുള്ള അന്തിമ താരപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിംഗ് ഹാലണ്ട് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 2024 ജനുവരി 15-ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.

മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ തകർപ്പൻ പ്രകടനമാണ് എർലിംഗ് ഹാലണ്ടിനെ അന്തിമ പട്ടികയിൽ എത്തിച്ചത്. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20നുമിടയിൽ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി 33 മത്സരങ്ങളിൽ നിന്നായി 28 ഗോളുകൾ താരം അടിച്ചുകൂട്ടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രബിൾ നേട്ടവും ഇക്കാലയളവിലാണ്.

ഫ്രഞ്ച് ഫുട്ബോൾ ടൂർണമെന്റായ ലീഗ് 1ൽ പിഎസ്ജിയ്ക്കായി നടത്തിയ പ്രകടനമാണ് ലയണൽ മെസ്സിയെയും കിലിയൻ എംബാപ്പയെയും അന്തിമ പട്ടികയിൽ എത്തിച്ചത്. ഫിഫയുടെ കാലയളവിൽ 20 മത്സരങ്ങൾ കളിച്ച എംബാപ്പെ 17 ഗോളുകൾ നേടിയിരുന്നു. ലീഗ് 1ൽ കൂടുതൽ അസിസ്റ്റുകൾ നൽകിയത് ലയണൽ മെസ്സിയായിരുന്നു. ഒപ്പം ജൂലൈയിൽ അർജന്റീനയ്ക്കായി 100 ഗോൾ എന്ന നേട്ടവും ലയണൽ മെസ്സി സ്വന്തമാക്കി.

'താൻ വിട്ടുമാറാത്ത വൃക്ക രോഗത്തോട് പൊരുതുന്നു'; കാമറൂൺ ഗ്രീൻ

മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ ഐതാന ബോൺമതി, ലിൻഡ കെയ്സെഡോ, ജെന്നിഫർ ഹെർമോസോ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ലോകകപ്പ് നേടിയ സ്പെയിൻ ടീമിലും ലാ ലീഗ നേടിയ ബാഴ്സലോണ ടീമിലും ബോൺമതി അംഗമായിരുന്നു. ബലോൻ ദ് ഓർ, യുവേഫ മികച്ച താരം എന്നിവ ബോൺമതിക്കാണ്.

അണ്ടർ 17 ലോകകപ്പും വനിതാ ലോകകപ്പും കളിച്ച താരമാണ് ലിൻഡ കെയ്സെഡോ. കോപ്പ അമേരിക്കയിൽ ഗോൾഡൻ ബോളും ലിൻഡ സ്വന്തമാക്കി. ലോകകപ്പ് നേടിയ സ്പെയിൻ താരമാണ് ജെന്നിഫർ ഹെർമോസോ.

dot image
To advertise here,contact us
dot image