'മുഹമ്മദ് സലാ സന്തോഷവാനാണ്'; 'ലിവർപൂളിൽ തുടരട്ടെ'

ലയണൽ മെസ്സി സൗദിയിലെത്തുമോയെന്ന ചോദ്യത്തിനും എമെനാലോ പ്രതികരിച്ചു.

dot image

റിയാദ്: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ വിജയങ്ങളിൽ നിർണായ സാന്നിധ്യമാണ് മുഹമ്മദ് സലാ. 31കാരനായ സലാ സൗദി പ്രോ ലീഗിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് സൗദി പ്രോ ലീഗ് ഡയറക്ടർ മൈക്കൽ എമെനാലോ.

ഈജിപ്ത് നായകൻ ലിവർപൂളിൽ സന്തോഷവാനാണ്. അങ്ങനെയെങ്കിൽ താരം അവിടെ തന്നെ തുടരട്ടെയന്നാണ് എമെനാലോയുടെ വാക്കുകൾ. ലിവർപൂൾ പോലെയൊരു വലിയ ക്ലബിനെ ബഹുമാനിക്കുന്നു. സലായ്ക്ക് ഇഷ്ടമുള്ള ക്ലബിലും ലീഗിലും തുടരാമെന്നും സൗദി പ്രോ ലീഗ് ഡയറക്ടർ വ്യക്തമാക്കി.

പെർത്ത് ടെസ്റ്റ്; മൂന്നാം ദിനം 300 റൺസ് ലീഡിൽ ഓസ്ട്രേലിയ

ലയണൽ മെസ്സി സൗദിയിലെത്തുമോയെന്ന ചോദ്യത്തിനും എമെനാലോ പ്രതികരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കരീം ബെൻസീമയെയും പോലെ ലയണൽ മെസ്സിയോ കെവിൻ ഡിബ്രൂയ്നെയോ തുടങ്ങി ആര് സൗദിയിലേക്ക് വന്നാലും സ്വീകരിക്കും. താരങ്ങളുടെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രമെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയുള്ളൂവെന്നും എമെനാലോ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us